പാലക്കാട്: ജില്ലയില്‍ കഴിഞ്ഞ ദിവസം 39.8 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയതിന് പിന്നാലെ ഇന്നലെ ലഭിച്ച കനത്ത മഴ ചൂട് കുറക്കുവാന്‍ സഹായകമായി.
വൈകിട്ട് അഞ്ച് മണിയോടെ അപ്രതീക്ഷിതമായാണ് മഴക്ക് തുടക്കം കുറിച്ചത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചൂട് കൂടുകയും മഴക്കുള്ള സാധ്യത വര്‍ദ്ധിച്ചിരുന്നു. വിഷുവിന് ശേഷം മഴ ലഭിക്കാതിരുന്നതാണ് ചൂട് വര്‍ദ്ധിപ്പിക്കുവാന്‍ കാരണമായത്.
ആചാരപ്രകാരം വിഷുച്ചാല് കീറിയെങ്കിലും കൃഷിപ്പണി നാമമാത്രമായിപോലും തുടങ്ങാന്‍ കഴിഞ്ഞില്ല. കര്‍ഷകരെ സംബന്ധിചിടത്തോളം ഇത് കനത്ത ആഘാതമായി. അതിനിയെയാണ് ഭൂമിക്കും കര്‍ഷക മനസിനും കുളിര്‍മ്മയായി ഏറക്കുറെ നല്ലരീതിയില്‍ മഴ ലഭിച്ചത്. ജില്ലയിലെ കല്ലടിക്കോട്, തച്ചമ്പാറ, കോങ്ങാട്,മണ്ണാര്‍ക്കാട്, അട്ടപ്പാട്ി ഭാഗങ്ങളില്‍ കനത്ത ഇടിമുഴക്കത്തോടെയാണ് മഴ പെയ്തത്. പാലക്കാട് ടൗണിലും അവിചാരിതമായി മഴ ലഭിച്ചു.
വൈകിട്ട് നാലേമൂക്കാലോടെ തുടങ്ങിയ മഴ ഒന്നര മണിക്കൂറോളം പെയ്തു. മഴ പെയ്തത് ജില്ലയിലെ കനത്ത ചൂടിന് അല്‍പ്പം ശമനമാക്കിയെങ്കിലും കനത്ത നാശനഷ്ടവും ഉണ്ടാക്കിയിട്ടുണ്ട്. ഇവിടെ ഈ വര്‍ഷം രേഖപ്പെടുത്തിയ ഉയര്‍ന്ന താപനിലയാണിത്.
ഏപ്രില്‍ ഒന്നിന് 39.6 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു. വിഷുവിനോടനുബന്ധിച്ചു മഴ ലഭിച്ചതോടെ താപനില സാധാരണ നിലയിലായി. എന്നാല്‍ ഒരാഴ്ചയ്ക്കിടെ ചൂട് 39 ഡിഗ്രി കടന്നു.
സൂര്യാതപ ലക്ഷണങ്ങളോടെ ജില്ലയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയുണ്ടായ കനത്ത കാറ്റിലും മഴയിലും അട്ടപ്പാടി മേഖലയില്‍ വ്യാപക നാശനഷ്ടമുണ്ടായി.കഴിഞ്ഞ രണ്ടു മാസത്തിനിടെ കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ ദിനമായിരുന്നു വെള്ളിയാഴ്ച്ച.
കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണ് ആനക്കട്ടിയിലേക്കുള്ള ഗതാഗതം മുടങ്ങി. മണ്ണാര്‍ക്കാട് നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് മരങ്ങള്‍ രാത്രിയോടെ മുറിച്ചു മാറ്റിയത്.
33കെവി.ട്രാന്‍സ്ഫോര്‍മറും മഴയില്‍ പൂര്‍ണ്ണമായും തകര്‍ന്നു. ആനമൂളി, മെഴുകുംപാറ, തെങ്കര എന്നിവിടങ്ങളില്‍ വാഴകളും, തെങ്ങുകളും കാറ്റില്‍ തകര്‍ന്നു. വൈദ്യുതി പുനസ്ഥാപിക്കുന്നതിന് ദിവസങ്ങളെടുക്കും. ആനമൂളി അയ്യപ്പ ക്ഷേത്രത്തിലും മരം വീണ് നാശമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: