കാസര്‍കോട്: മോട്ടോര്‍ തൊഴിലാളികളോട് കേരള സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ബിഎംഎസ് ജില്ലാ പ്രിസിഡണ്ട് അഡ്വ.മുരളീധരന് ആവശ്യപ്പെട്ടു. മോട്ടോര്‍ തൊഴിലാളി ബിഎംഎസിന്റെ നേതൃത്വത്തില്‍ മെയ് മൂന്നിന് നടക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ മുന്നോടിയായുള്ള ജില്ലാ തല വാഹന പ്രചരണ ജാഥ ഹൊസ്സങ്കടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ദ്ധിപ്പിച്ച ഇന്‍ഷൂറന്‍സ് പ്രീമിയം തുക പിന്‍വലിക്കുക, മോട്ടോര്‍ തൊഴിലാളി ക്ഷേമ നിധി പെന്ഷന് മൂവ്വായിരം രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തുന്നത്. യോഗത്തില്‍ ജില്ലാ സെക്രട്ടറി കെ.എ.ശ്രീനിവാസന്, ഭാരവാഹികളായ ഗോപാലന് നായര്‍, കെ.നാരായണ, മോഹന്‍ദാസ് പാണത്തൂര്‍, അനില്‍ ബി നായര്‍, എ.കേശവ, വിശ്വനാഥ ഷെട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: