തിരുവല്ല: ദിനം പ്രതി നിരവധി ആളുകള്‍ ആശ്രയിക്കുന്ന കൊമ്പാടി മീന്തലക്കര റോഡ് തകര്‍ന്നു.ഇതോടെ വാഹന യാത്രികര്‍ അടക്കമുള്ളവര്‍ വലയുകയാണ്.ഓട്ടോറിക്ഷകള്‍ പോലും പ്രദേശത്തേക്ക് ഓട്ടത്തിനായി വിളിച്ചാല്‍ വരില്ലന്ന് പ്രദേശവാസികള്‍ പറയുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ടാര്‍ചെയ്ത റോഡിന്റെ പലഭാഗവും പൊട്ടിപൊളിഞ്ഞ് കിടക്കുന്നു.രോഗികളും കുട്ടികളുമടക്കമുള്ള യാത്രക്കാര്‍ എറെ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്ന് പോകുന്നത്.
മഞ്ഞായിടില് വാഹനക്കുരുക്ക് വന്നാല്‍ നിരവധി ആളുകള്‍ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.
റോഡ് പൊട്ടിപ്പൊളിഞ്ഞത് സംബന്ധിച്ച് നിരവധിതവണ ജനപ്രതിനിധികള്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.കൗണ്‍സിലര്‍ അടക്കമുള്ളവര്‍ വിഷയത്തില്‍ വേണ്ട പരിഗണന നല്‍കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.കൊമ്പാടി മീന്തലക്കര റോഡ് പുനര്‍ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ധര്‍ണ നടത്തി.കര്‍ഷക മോര്‍ച്ച ജില്ലാ ജന.സെക്രട്ടറി വിനോദ് തിരുമൂലപുരം പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി ആര്.നിധീഷ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി വി.കെ രാജേഷ് മുഖ്യ പ്രഭാഷണം നടത്തി, ബിജെപി മണ്ഡലം ഉപാദ്ധ്യക്ഷന്‍ അനീഷ് വര്‍ക്കി.ആര്‍എസ്എസ് താലൂക്ക് കാര്യവാഹ്.കെ.ആര്. രതീഷ്,അനില്‍ അപ്പു.ദിലീപ് കുമാര്‍,രാജേഷ് കൃഷ്ണ.വികാസ് വിജയന് നിധിന് മോടിയില്‍,അജയന്,മനുകറ്റോട്, സുനില്‍ തിരുമൂല എന്നിവര്‍ സംസാരിച്ചു.
പ്രതിഷേധ പരിപാടിയില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: