പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ മൂലം തൊഴിലാളി ക്ഷേമബോര്‍ഡുകളുടെ പ്രവര്‍ത്തനം അവതാളത്തിലായിരിക്കുകയാണെന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി ആര്.രഘുരാജ് അഭിപ്രായപ്പെട്ടു. തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ യഥാസമയം ലഭിക്കുന്നില്ല. അധികാരത്തിലേറിയപ്പോള്‍ രാഷ്ട്രീയ പ്രേരിതമായി ബോര്‍ഡുകള്‍ പിരിച്ചുവിടുകയും എന്നാല്‍ കോടതി ഇടപെട്ട് പുനഃസ്ഥാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ ബോര്‍ഡുകള്‍ നോക്കുകുത്തിയായിരിക്കുന്ന സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. തൊഴിലാളി പെന്ഷന് ലഭിക്കുന്നവര്‍ക്ക് സാമൂഹ്യക്ഷേമ പെന്ഷന് നിഷേധിച്ച സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
ബിഎംഎസ് നേതൃത്വത്തിലുള്ള സൗത്ത് കേരളാ ഹെഡ്ലോഡ് ആന്റ് ജനറല്‍ മസ്ദൂര്‍ സംഘത്തിന്റെ ജില്ലാസമ്മേളനത്തോടനുബന്ധിച്ചുള്ള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആര്.രഘുരാജ്. യൂണിയന് പ്രസിഡന്റ് വി.ജി.ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ സെക്രട്ടറി ജി.സതീഷ്കുമാര്‍, ജില്ലാ ഭാരവാഹികളായ എന്‍.വി.പ്രമോദ്, പി.എസ്.ശശി, പി.ജി.ഹരികുമാര്‍, കെ.സി.മണിക്കുട്ടന്, കെ.ജി അനില്‍കുമാര്‍, ജി.രാജന്‍പിള്ള, കെ.എസ്.സുരേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് ബിഎംഎസ് മേഖലാ ഭാരവാഹികളായ വി.രാജന്‍പിള്ള, എം.എ.വിശ്വനാഥന്, എന്‍.എസ്.രവീന്ദ്രന്‍പിള്ള, കെ.ജി.സുരേന്ദ്രന്, കെ.കെ.അരവിന്ദാക്ഷന്, വി.വി.പുരുഷന്, എസ്.ആര്.മോഹന്‍, സി.ഹരികുമാര്‍ ചുട്ടിയില്‍, സി.ആര്.അനില്‍കുമാര്‍, ഓമനക്കുട്ടന്, പി.എ.അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: