പത്തനംതിട്ട: അംബേദ്കറിന്റെ ജീവിതത്തിന് സമാനമായ ജീവിതമായിരുന്നു കുറുമ്പന് ദൈവത്താന്റേതെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് പറഞ്ഞു. കുറുമ്പന് ദൈവത്താന്റെ ശ്രീമൂലം പ്രജാസഭാ പ്രവേശന ശതാബ്ദി ആഘോഷം ഇലവുംതിട്ട മൂലൂര്‍ സ്മാരക എസ്എന്‍ഡിപി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. കേരളത്തിലെ ദളിത് സമൂഹത്തിനായി ലക്ഷങ്ങള്‍ ചെലവഴിക്കുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം അവര്‍ക്ക് ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദീര്‍ഘവീക്ഷണത്തോടെയുള്ള സാമൂഹ്യ ഇടപെടലുകളാണ് മൂലൂര്‍ എസ്.പദ്മനാഭപ്പണിക്കരും കുറുമ്പന് ദൈവത്താനും നടത്തിയതെന്ന് അദ്ധ്യക്ഷത വഹിച്ച വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. കുറുമ്പന് ദൈവത്താന്‍ ഒരു സ്മാരകം ഉയരേണ്ടതുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു.
ചലച്ചിത്ര ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ അബനി ആദിയെ പുരസ്കാരം നല്കി സ്പീക്കര്‍ ആദരിച്ചു. മൂലൂര്‍ സ്മാരകം പ്രസിഡന്റ് കെ.സി.രാജഗോപാലന്‍, മുന്‍ എംഎല്‍എ പി.കെ.കുമാരന്, പന്തളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.തങ്കമ്മ, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ഗോപാലകൃഷ്ണക്കുറുപ്പ്, വൈസ് പ്രസിഡന്റ് എന്‍.സുലോചന, മൂലൂര്സ്മാരകം സെക്രട്ടറി ഡി.പ്രസാദ്, മൂലൂര്‍ സ്മാരക സമിതി പ്രസിഡന്റ് പി.വി.മുരളീധരന്, ബുക്ക്മാര്‍ക്ക് സെക്രട്ടറി എ.ഗോകുലേന്ദ്രന്‍, മൂലൂര്‍ സ്മാരക സമിതി ജനറല്‍ സെക്രട്ടറി എം.ജെ.ജയസിംഗ്, മൂലൂര്‍ സ്മാരകം മാനേജിംഗ് കമ്മിറ്റിയംഗം ടി.വി.സ്റ്റാലിന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: