കാഞ്ഞങ്ങാട്: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച ഇടതുമുന്നണി പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനം ആറങ്ങാടിയിലെത്തിയപ്പോള് അക്രമാസക്തമാവുകയും വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നേരെ കല്ലെറിഞ്ഞും തടയാന്‍ചെന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും വാഹനങ്ങള്‍ക്ക് നേരെയും കല്ലെറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്തുവെന്ന കേസില്‍ 12 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അതിയാമ്പൂരിലെ രാമചന്ദ്രന്റെ മകന് എച്ച്.ആര്.അശോകന്(50), അതിയാമ്പൂരിലെ കണിശന്വീട്ടില് ശംഭു എന്ന അമ്പുവിന്റെ മകന് കെ.പ്രദീപ്(33), കൊളവയലിലെ പ്രകാശന്റെ മകന് സുധീഷ്(24), കൊളവയലിലെ രാഘവന്റെ മകന് ഷാജി(37), കാറ്റാടിയിലെ കുഞ്ഞമ്പു എന്ന കുഞ്ഞാമന്റെ മകന് ഗിരീഷ്(38), കൊവ്വല്‍ സ്റ്റോറിലെ അമ്പുവിന്റെ മകന് ഉദയന്‍ എന്ന മണി(36), അതിയാമ്പൂരിലെ കുഞ്ഞമ്പുവിന്റെ മകന് പ്രദീഷ് എന്ന പ്രജീഷ്(31), പൊയ്യക്കരയിലെ അശോകന്റെ മകന് അജിത്ത്(23), മാണിക്കോത്ത് അമ്പാടിയുടെ മകന് ബിജു എന്ന ബിജുമോന് (38), അതിഞ്ഞാല്‍ ചൂരിയിലെ ദാമോദരന്റെ മകന് ജിജേഷ് എന്ന കുട്ടന്(31), കരുവളത്തെ വാസുവിന്റെ മകന് സുധീഷ് എന്ന പല്ലന് സുധി(26), നെല്ലിക്കാട്ടെ രാഘവന്റെ മകന് ഉണ്ണികൃഷ്ണന് എന്ന ഉണ്ണി എന്ന ചട്ടുണ്ണി(36) എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം നല്‍കിയത്. ഇതില്‍ ഏഴുപേരെ പിടികൂടിയിട്ടില്ല. കഴിഞ്ഞ വര്‍ഷം മെയ് 19 ന് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വിജയിച്ചതിന്റെ ആഹ്ലാദപ്രകടനം നടത്തിയ ആയിരത്തോളം വരുന്ന ഇടതുമുന്നണി പ്രവര്‍ത്തകര്‍ അക്രമം നടത്തുകയും പോലീസുദ്യോഗസ്ഥരെ കല്ലെറിയുകയും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ യു.പ്രേമന്, എസ്.ഐ മോഹനന് എന്നിവരടക്കം നാല് പോലീസ് ഓഫീസര്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും രണ്ടു പോലീസ് വണ്ടികള്‍ക്ക് കല്ലെറിഞ്ഞ് കേടുപാടുകള്‍ വരുത്തി പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: