ആതവനാട്: പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി അനുവദിച്ച കുറുമ്പത്തൂര്‍ വലിയ കുന്നാരത്തുപറമ്പ് ശ്മശാനം തുറന്നുകൊടുക്കണമെന്ന് ബിജെപി തിരൂര്‍ മണ്ഡലം പ്രസിഡന്റ് കെ.പി.പ്രദീപ്കുമാര്‍ ആവശ്യപ്പെട്ടു. ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആതവനാട് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ ബഹുജന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആതവനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഴിമതി അവസാനിപ്പിക്കുക, രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുക, കുറുമ്പത്തൂര്‍ വലിയ കുന്നാരത്തുപറമ്പ് ശ്മശാനം, മുഴങ്ങാണിയിലെ പൊതുശ്മശാനം എന്നിവ ആധുനിക സൗകര്യങ്ങളോടുകൂടി ഉപയോഗയോഗ്യമാണം, പുത്തനത്താണി ബസ്സ്റ്റാന്റ് പ്രവര്‍ത്തനക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു മാര്‍ച്ച്.
പഞ്ചായത്ത് പ്രസിഡന്റ് കെ.പി.നാരായണന്‍ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.വസന്തകുമാര്‍, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് മനോജ് പാറശ്ശേരി, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.പിമണികണ്ഠന്‍, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സമിതിയംഗം അലിമോന്‍ പുത്തനത്താണി, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വിപിന്‍ പുത്തൂരത്ത് എന്നിവര്‍ സംസാരിച്ചു.
















