കോഴിക്കോട്: കോഴിക്കോടിന്റെ പൈതൃകത്തെ തൊട്ടറിഞ്ഞ്ഒരു സായാഹ്ന നടത്തം. നിര്‍ദ്ദേശിന്റെ ആഭിമുഖ്യത്തിലാണ് കോഴിക്കോടിന്റെ പൈതൃക തെരുവുകളിലൂടെ സഞ്ചാരം സംഘടിപ്പിച്ചത്. പൈതൃക നടത്തം എന്നു പേരിട്ട പരിപാടിയില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഡോക്ടര്‍മാരും തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ പങ്കാളികളായി.
കോടതി പരിസരത്ത് നിന്ന് ആരംഭിച്ച നടത്തം സമാപിച്ചത് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലായിരുന്നു. ഇതിനിടയില്‍ തങ്ങള്‍ കണ്ടും കേട്ടുമറിഞ്ഞത് കോഴിക്കോടിന്റെ ചരിത്രമായിരന്നുവെന്ന് അവര്‍ മനസ്സിലാക്കി. ചരിത്ര പുസ്തകങ്ങളില്‍ മാത്രം വായിച്ചറിഞ്ഞ കോഴിക്കോടിന്റെ വീഥികളിലൂടെയുള്ള യാത്ര അവര്‍ക്ക് പുതുമയായി.
കോഴിക്കോട്ടുകാരും മലപ്പുറത്തുകാരും വയനാട്ടുകാരുമെല്ലാം നടത്തത്തില്‍ പങ്കെടുത്തു. നടത്തത്തിനിടയില്‍ വലിയങ്ങാടിയില്‍വെച്ച് രാമകൃഷ്ണ ഏറാടിയെയും വിജയ് സിംഗ് നെഗാന്തിയെയും അവര്‍ പരിചയപ്പെട്ടു. തെരുവിന്റെ പഴയകാല പ്രൗഢിയെക്കുറിച്ച് അവര്‍ നടത്ത സംഘത്തിലുള്ളവരോട് പങ്കുവെച്ചു. പഴയകാല രേഖകളും കണക്കു പുസ്തകങ്ങളും തൂക്കാനുള്ള ഉപകരണങ്ങളുമെല്ലാം അവര്‍ കാണിച്ചുകൊടുത്തു.
ഗണ്ണി സ്ട്രീറ്റില്‍ നിന്ന് വലിയങ്ങാടിയിലെത്തിയ സംഘം പാണ്ടികശാലയും മറ്റു വ്യാപാര കേന്ദ്രങ്ങളും സന്ദര്‍ശിച്ചു. മുദാക്കര പ ള്ളിയും ഗുജറാത്തികളുടെ ശ്രീബാലകൃഷ്ണ ലാല്‍ജി മന്ദിറും ജൈനക്ഷേത്രവും ബോറ പള്ളിയുമെല്ലാം അവരോട് പറഞ്ഞത് ചരിത്രമാണ്. കോഴിക്കോട്ടെത്തിയ അന്യനാട്ടുകാര്‍ കോഴിക്കോട്ടുകാരായി മാറിയ ചരിത്രം. അവരുടെ പിന്മുറക്കാര്‍ ഇപ്പോഴും കോഴിക്കോട്ടുണ്ടെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പുഴവക്കത്തെ പള്ളി, ഹല്‍വ ബസാര്‍, റെയി ല്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലും സംഘം സന്ദര്‍ശിച്ചു.
റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ ജോസഫ് മാത്യു നടത്തം ഫ്‌ളാഗ് ഓഫ് ചെ യ്തു. നിര്‍ദ്ദേശ് പ്രൊജക്ട് ഡയറക്ടര്‍ ക്യാപ്റ്റന്‍ രമേശ് ബാബു, അഡ്വ. ടി.ബി. സെലുരാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.














