കല്‍പ്പറ്റ: ആയൂര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ ജില്ലാ വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ സ്ത്രീരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. 30ന് (ഞായറാഴ്ച) രാവിലെ 10 മണി മുതല്‍ കല്‍പ്പറ്റ എമിലിയിലെ കണ്ണൂര്‍ ആയൂര്‍വേദ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് ക്യാമ്പ്. സ്ത്രീകള്‍ക്കുണ്ടാകുന്ന ആര്‍ത്തവ പ്രശ്നങ്ങള്‍, അമിത രക്തസ്രവം, ആര്‍ത്തവമില്ലായ്മ, ആര്‍ത്തവ സമയത്തെ വേദന, വെള്ളപ്പോക്ക്, പി.സി.ഒ.ഡി, ഫൈബ്രോയ്ഡ് തുടങ്ങിയ രോഗങ്ങള്‍ക്ക് വിദഗ്ധ ആയൂര്‍വേദ ഡോക്ടര്‍മാര്‍ പരിശോധിക്കും. അന്നേ ദിവസം നടത്തുന്ന ക്യാമ്പില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന രോഗികള്‍ക്ക് ആയൂര്‍വേദ സ്ത്രീരോഗ വിദഗ്ധരുടെ കീഴില്‍ തുടര്‍ പരിശോധനയും, സൗജന്യ ചികിത്സയും മെയ് രണ്ട്, 14 തിയ്യതികളില്‍ നടക്കും. പങ്കെടുക്കുന്നവര്‍ 9400487754, 9446934609 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. വര്‍ദ്ധിച്ചു വരുന്ന സ്ത്രീകളുടെ ആരോഗ്യ സംബന്ധമായ വിഷയങ്ങളില്‍ ആയുര്‍വേദത്തിന്റെ ഫലപ്രാപ്തി പൊതുജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ക്യാമ്പ് നടത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. പത്ര സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് ഡോ.സ്നേഹ ശോഭ, കണ്‍വീനര്‍ ഡോ.ഹസ്ന ഷബീല്‍, മെമ്പര്‍മാരായ ഡോ.ജീജ വിനോജ്ബാബു, ഡോ.അമൃത രാജീവ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: