തൊണ്ടര്‍നാട് : കോറോം ടൗണിലെ ലോഡ്ജില്‍ പോലീസിനെ അറിയിക്കാതെ വിദേശികളെ താമസിപ്പിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് യുവമോര്‍ച്ച തൊണ്ടര്‍നാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ലോഡ്ജ് ഉടമയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് നിഗൂഢതകള്‍ നിലനില്‍ക്കുന്നുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് എന്‍ഐഎ കോറോത്ത് സിറ്റിംഗ് നടത്തിയിരുന്നു.
പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനവുമായി ബന്ധപ്പെട്ട് ചില അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദേശികള്‍ സ്ഥലം വാങ്ങിക്കൂട്ടുന്നതിനെക്കുറിച്ചും അന്വേഷണം നടത്തണം. കോറോം പോലെയൊരു ഗ്രാമത്തില്‍ ഇത്തരത്തില്‍ ഇടയ്ക്കിടെ വിദേശികള്‍ വന്ന് താമസിച്ചതിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.
ഈ കാര്യത്തില്‍ ഉന്നതതല അന്വേഷണം നടത്തി ജനങ്ങളുടെ ആശങ്കയകറ്റണം. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് യുവമോര്‍ച്ച പരാതി നല്‍കും.
യോഗത്തില്‍ യുവമോര്‍ച്ച തൊണ്ടര്‍നാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഗോകുല്‍ എന്‍.കെ അധ്യക്ഷത വഹിച്ചു.അനീഷ് പുതുശ്ശേരി, ലിജീഷ് പാലിയോട്ടില്‍, അഭിജിത്ത് കെ.എം തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: