മാനന്തവാടി : വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റെയിഞ്ചിന്റെ കിഴില്‍ രണ്ട് മാസത്തിനിടയില്‍ ചരിഞ്ഞത് നാല് കാട്ടാനകള്‍. രണ്ട് കൊമ്പനും രണ്ട് പിടിയാനകളുമാണ് ചരിഞ്ഞത്. തോല്‍പ്പെട്ടി വനത്തോട് ചേര്‍ന്ന് കിടക്കന്ന കര്‍ണ്ണാടകയിലെ നാഗര്‍ ഹോള രാജിവ്ഗാന്ധി നാഷണല്‍ പാര്‍ക്കില്‍ ജലദൗര്‍ലഭ്യം മൂലം എത്തിയ ആനകളാണ് ചരിഞ്ഞത്.
വരട്ടിച്ചിറ, നരിമാന്തികൊല്ലി, ന്യൂഗോണി പാറ, കട്ടപ്പള്ളം രണ്ടാം പാലം എന്നിവിടങ്ങളിലാണ് ആനകളെ രണ്ട് മാസത്തിനിടയില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കടുത്ത ജലക്ഷമം കരണമാണ് ആനകള്‍ ചരിഞ്ഞതന്ന് വന വകുപ്പ് പറയുന്നു. വനത്തില്‍ ജലക്ഷമം രൂക്ഷമായ സമയത്ത് വനം വകുപ്പ് വനത്തിനുള്ളിലെ കുളങ്ങളില്‍ വെള്ളം എത്തിച്ചിരിന്നു.അദ്യമായാണ് രണ്ട് മാസത്തിന് ഇടയില്‍ നാല് ആനകള്‍ തോല്‍പ്പെട്ടിയില്‍ ചരിയുന്നത്. വനം വകുപ്പ് ആനകള്‍ ചരിഞ്ഞത് സംബന്ധിച്ച് അന്വേഷണവും അരംഭിച്ചു. മരത്തിന്റെ കരണമറിയുന്നതിന് വനം വകുപ്പ് ചെരിഞ്ഞ ആനകളെ പോസ്റ്റ്മോര്‍ട്ടം നടത്തി. ആനകളുടെ വയറിന് എരണ്ട ക്കെട്ടിന് സമാനമായ അസുഖമുണ്ടായിരുന്നതായും ഇതാവാം മരണകാരണമെന്നുമാണ് വനം വകപ്പിന്റെ പ്രാഥമിക നിഗമനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: