ബത്തേരി: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചുള്ളിയോട് പാറക്കല്‍ മജീദ്-റാബിയ ദമ്പതികളുടെ മകന് ഷമീര്‍ (23) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ചുള്ളിയോട് ചെറുപറമ്പത്ത് ഉനൈസി (21)നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച രാത്രി 11.30-ഓടെ അമ്മായിപ്പാലത്തുവവെച്ചാണ് അപകടം. ഷമീറും, ഉനൈസും ബത്തേരിയില്‍ നടക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റ് കണ്ട് വീട്ടിലേക്ക് പോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ബത്തേരിയിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഷമീര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. അവിവാഹിതനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: