ചാവക്കാട്:സൈക്കിളില്‍ മദ്രസയിലേക്കുപോയ വിദ്യാര്‍ത്ഥി കാറിടിച്ചു മരിച്ചു.അകലാട് ഹസന്‍ പുരക്കല്‍ അബ്ദുള്ള മകന്‍ നിസാമുദ്ധീന്‍ (13)ആണ് മരിച്ചത്.അപകടം ശേഷം കാര്‍ നിര്‍ത്താതെ പോയി.ബുധനാഴ്ച രാവിലെ ഏഴുമണിക്ക് എടക്കഴിയൂര്‍ നാലാംകല്ലില്‍ വെച്ചായിരുന്നു അപകടം.തെറിച്ചു വീണ നിസാമുദ്ധീനെ ആദ്യം മുതുവട്ടൂര്‍ രാജ ആശുപത്രിയിലും, പിന്നീട് ത്യശൂര്‍ അമല ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു.തലക്കേറ്റ സാരമായ പരിക്കാണ് മരണകാരണം.വൈറ്റ് സാന്‍ട്രോ കാറാണ് അപകടം വരുത്തിയത്. അമിതവേഗതയില്‍ വന്ന കാര്‍ റോങ്ങ്‌സൈഡിലൂടെ കയറി സൈക്കിളില്‍ ഇടിക്കുകയായിരുന്നു. മ്യതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന് അകലാട് കാട്ടല്‍ പള്ളിയില്‍ സംസ്‌കരിക്കും.മാതാവ്.റഹ്മ്മത്ത്.സഹോദരന്‍.നിസാര്‍.
















