ഇരിങ്ങാലക്കുട : ബിവറേജിന് സമീപം ഒഴിഞ്ഞ പറമ്പില്‍ എടക്കുളം സ്വദേശി ചിറയ്‌ക്കല്‍ നാരയണന്റെ മകന്‍ സജി (46)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ചെവ്വാഴ്‌ച്ച രാത്രി ഇവിടെയിരുന്ന് മദ്യപിച്ച് അബോധാവസ്ഥയില്‍ മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം. എസ് എന്‍ പുരത്ത് ഓട്ടോ ഡ്രൈവര്‍ ആയ ഇദേഹത്തോട് മദ്യപിക്കരുത് എന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. രാവിലെ പോലിസ് സ്റ്റേഷനിലേയ്‌ക്ക് വന്ന അജ്ഞാത ഫോണ്‍ സന്ദേശമാണ് മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ കിടക്കുന്നത് കണ്ടെത്താനായത്. ഭാര്യ ബിന്ദു. മക്കള്‍ ആകാശ്,അഖില.
















