കാസര്‍കോട്: എന്‍ഡോസള്‍ ദുരിതബാധിതരുടെ ശാസ്ത്രീയവും പ്രായോഗികവുമായ പുനരധിവാസം എങ്ങിനെയായിരിക്കണമെന്ന വിഷയത്തില്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ മെയ് 6 ന് കാസര്‍കോട് വെച്ച് ഏകദിന ശില്പശാല നടത്താന്‍ തീരുമാനിച്ചു. ആരോഗ്യം, തൊഴില്‍, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലയുള്ള വിദഗ്ദ്ധര്‍ സമീപന രേഖകള്‍ അവതരിപ്പിയ്ക്കും. സംഘാടക സമിതി ഭാരവാഹികളായി പി.പി.കെ.പൊതുവാള്, (ചെയര്മാന്) മുനീസ അമ്പലത്തറ (വൈസ്:ചെയര്‍പെഴ്സണ്‍) അംബികാസുതന്‍ മാങ്ങാട് (ജന: കണ്‍വീനര്‍) അമ്പലത്തറ കുഞ്ഞികൃഷ്ണന് (കണ്‍വീനര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: