കാസര്‍കോട്: മന്ത്രി എം.എം.മണിയെ സിപിഎം ഭയക്കുകയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എം.വേലായുധന് പറഞ്ഞു. കാസര്‍കോട് ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കെ.ജി.മാരാര്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കിയില്‍ നടന്നിരിക്കുന്ന സിപിഎം നേതാക്കന്മാരുടെ ഉള്‍പ്പെടെയുള്ള കൈയ്യേറ്റങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ മണിക്കറിയാം. അയാള്‍ അത് വിളിച്ച് പറയുമോയെന്ന് പാര്‍ട്ടി ഭയക്കുന്നു. സിപിഎം എഴുതി തയ്യാറാക്കി നല്കിയ പ്രസ്ഥാവനയാണ് മണി നിയമസഭയില്‍ വായിച്ചത്. ധാര്‍മ്മികയുടെ പേരില്‍ രണ്ട് പേര് രാജിവെച്ചപ്പോള്‍ അവരുടെ വായ് മൂടിക്കെട്ടുകയാണ് പാര്‍ട്ടി ചെയ്തത്. കാരണം ആ നിയമനങ്ങള്‍ പിണറായി വിജയന്റെ അനുവാദത്തോടു കൂടിയാണ് നടന്നിരിക്കുന്നത്. അത് പുറത്തു വന്നാല്‍ മന്ത്രി സഭ രാജിവെയ്ക്കേണ്ടി വരും.
മാരാര്‍ജിയുടെ ശൈലിയില്‍ പറഞ്ഞാല്‍ രാഷ്ട്രീയം ഒരു കലയാണ്. നാടിനുവേണ്ടി ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനം നടത്തിയിട്ടുള്ള വ്യക്തിയാണ് മാരാര്‍ജി. കക്ഷിരാഷ്ട്രീയ ജാതിമത ചിന്തകള്‍ക്കതീതമായി എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാന്‍ കഴിഞ്ഞ ഒരാളാണ് മാര്ര്ജിയെന്ന് വേലായുധന് കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ സമിതിയംഗങ്ങളായ മടിക്കൈ കമ്മാരന്, എം.സജ്ജീവ ഷെട്ടി, സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായ്ക്, സമിതിയംഗം പി.സുരേഷ്കുമാര്‍ ഷെട്ടി, അഡ്വ.സുന്ദര്‍റാവു എന്നിവര്‍ സംസാരിച്ചു. ബിജെപി ജില്ലാ സെക്രട്ടറി ബളാല്‍ കുഞ്ഞിക്കണ്ണന് സ്വാഗതവും കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സുധാമ ഗോസാഡ നന്ദിയും പറഞ്ഞു. ബിജെപി സംസ്ഥാന പ്രവര്‍ത്തക ഫണ്ടിന്റെ ജില്ലാ തല ഉദ്ഘാടനം അസ്സിസ് അബ്ദുള്ളയില്‍ നിന്ന് ഏറ്റുവാങ്ങി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എം.വേലായുധന് നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: