കോട്ടയം: ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ദി കണ്‍ക്ല്യൂഷന്റെ ടിക്കറ്റുകള്‍ കേരളത്തിലെങ്ങും ലഭിക്കാനില്ല. വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ മൂന്ന് ദിവസത്തെ ഷോകള്‍ക്കുള്ള ടിക്കറ്റുകളെല്ലാം ഇപ്പോള്‍ തന്നെ വിറ്റഴിഞ്ഞിരിക്കുകയാണ്. ഓണ്‍ലൈന്‍ വഴിയുള്ള ബുക്കിംഗിനും നല്ല തിരക്കാണ്. റീലീസ് ദിവസമായ വെള്ളിയാഴ്ചത്തെ ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ വിറ്റുപോയിരുന്നു. ഇതോടെയാണ് ശനി, ഞായര്‍ ദിവസങ്ങളിലെ ഷോകള്‍ക്ക് ആളുകള്‍ ടിക്കറ്റ് തിരക്കിയിറങ്ങിയത്.
കേരളത്തില്‍ 200 ഓളം തീയറ്ററുകളില്‍ ബാഹുബലി-2 റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസോടെ പ്രധാന മലയാള സിനിമകള്‍ റിലീസ് സെന്ററുകളില്‍ നിന്നും താത്കാലികമായി എങ്കിലും ഒഴിവാകും. പ്രധാന നഗരങ്ങളിലെ ഒന്നിലധികം തീയറ്ററുകളില്‍ ചിത്രം ആദ്യ ദിവസങ്ങളില്‍ പ്രദര്‍ശിപ്പിക്കും. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലെ ടിക്കറ്റുകള്‍ തീര്‍ന്നതോടെ അടുത്തയാഴ്ചയെങ്കിലും ചിത്രം കാണാമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍.
സംവിധായകന് എസ്.എസ്.രാജമൗലി ഒരുക്കുന്ന ബാഹുബലി ദ് കണ്‍ക്ലൂഷന്റെ ടീസറിനും ട്രെയിലറിനും വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. ബാഹുബലി പോലെ തന്നെ രണ്ടാം ഭാഗവും പ്രേക്ഷകര്‍ക്ക് കാഴ്ച വിസ്മയം ഒരുക്കുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: