നിരന്തരമായി വാഹനങ്ങളില്‍ നിന്നുണ്ടാകുന്ന ഉച്ചത്തിലുള്ള ഹോണ്‍ മുഴക്കം നിങ്ങളുടെ കേള്‍വിക്ക് തകരാറുണ്ടാക്കാം. എന്നാല്‍ ഈ യാഥാര്‍ത്ഥ്യത്തെ പറ്റി പലരും ബോധവാന്മാരല്ല എന്നതാണ് സത്യം. അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിവില്ലായ്മ നടിക്കുന്നു.
റോഡിലൂടെ വാഹനങ്ങള്‍ ചിറീ പായുമ്പോള്‍, ആ തിരക്കിനിടയില്‍ നമ്മുടെ കേള്‍വിയെ എത്ര തവണ ഹോണ്‍ ശബ്ദങ്ങള്‍ കീറി മുറിച്ചിട്ടുണ്ടാകാം. തിരക്കുകകള്‍ക്കിടയില്‍ നാം അതിനെ ഗൗനിക്കാറില്ലെന്ന് മാത്രം. പിന്നീട് അസ്വസ്ഥകളും മറ്റുമുണ്ടാകുമ്പോള്‍ നമ്മള് ചികിത്സ തേടുന്നു. ശബ്ദ മലിനീകരണം എത്രത്തോളം വിപത്തുണ്ടാക്കുന്നു എന്നതിന് തെളിവാണത്. ഈ ചിന്തയെ ഒരു അവബോധനമാക്കി ജനങ്ങള്‍ക്കിടയില്‍ കൊണ്ടു വരിക എന്നതാണ് ഇത്തവണ അന്തരാഷ്ട്ര ശബ്ദ അവബോധന ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്.
എല്ലാ വര്‍ഷവും ഏപ്രില്‍ 26 എന്ന ദിനം കടന്നു പോകുമ്പോള്‍ ശബ്ദ കോലാഹലങ്ങളെ പറ്റി ഓര്‍ക്കുകയല്ലാതെ മറ്റൊരു പ്രധാന്യവും ആ ദിനത്തിന് കല്‍പ്പിച്ച് നല്‍കാറില്ല. എന്നാല്‍ ഇത്തവണ ഇന്ത്യന്‍ മെഡിക്കള്‍ അസോസിയേഷന്(ഐഎംഎ) ഹോണ്‍ വിമുക്ത ദിനമായി(No Horn Day) ഈ ദിനത്തെ ആചരിക്കുകയാണ്. ശബ്ദമുണ്ടാക്കുന്ന മലിനീകരണം എത്രത്തോളം ആഴത്തിലുള്ളതാണെന്ന് ജനങ്ങളില്‍ അവബോധമുണ്ടാക്കുകയാണ് ഹോണ്‍ വിമുക്ത ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
സാധാരണഗതിയില്‍ 70 ഡസിബെലിന്(ഡിബി) താഴെ ഉയരുന്ന ശബ്ദങ്ങള്‍ കേള്‍വിക്ക് തകരാറുണ്ടാക്കില്ല. അതേസമയം എട്ട് മണിക്കൂറിലധികമായി 85 ഡിബിയില്‍ കേള്‍ക്കുന്ന ശബ്ദം കേള്‍വിയെ തകരാറിലാക്കും. ലോക ആരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) പഠന പ്രകാരം നിരത്തിലൂടെ പായുന്ന ട്രക്കിന്റെ ഹോണ്‍ പുറപ്പെടുവിക്കുന്നത് 85 ഡിബിയിലധികം ശബ്ദമാണ്.
പല നഗരങ്ങളിലും 85 ഡിബിക്ക് മുകളിലാണ് ശബ്ദമെന്നാണ് കെഎല്‍യു സിവില്‍ എഞ്ചിനീയറിംഗ് അസോസിയേറ്റ് പ്രഫസര്‍ കെ. സുന്ദര കുമാറിന്റെ കണ്ടെത്തല്‍. ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് എര്‍ത്ത് സയന്‍സസ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ സുന്ദര കുമാറിന്റെ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നഗരങ്ങളിലെ ശബ്ദ കോലാഹലം ഗ്രാമങ്ങളേയും ചെറു നഗരങ്ങളേയും അപേക്ഷിച്ച് വളരെ ഉയര്‍ന്ന തോതിലാണെന്നും സുന്ദര കുമാറിന്റെ പഠനങ്ങളില്‍ പറയുന്നു. നിരവധി വാഹനങ്ങളുടെ ഹോണുകള്‍ കേള്‍വിക്ക് തരാറുണ്ടാക്കുന്നതില് നിതാനമാണ്. പ്രത്യേകിച്ച് യുവതലമുറ ഉപയോഗിക്കുന്ന ബൈക്കുകള്‍. ട്രാഫിക്കില്‍ നിന്നുയരുന്ന 75 ശതമാനം ശബ്ദം പോലീസുകാരില്‍ കേള്വിക്കുറവുണ്ടാക്കുന്നെന്നും ഐഎംഎ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: