Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

രുചിക്കൂട്ടുകളുടെ തമ്പുരാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2017, 08:24 am IST
in Special Article

രുചിയുടെ നഗരം, മിഠായിത്തെരുവും സില്‍ക്ക് സ്ട്രീറ്റും പാരമ്പര്യത്തിന്റെ കഥപറയുന്ന നഗരത്തില്‍ രുചിപ്പെരുമയില്‍ അതിര്‍ത്തികള്‍ ഭേദിക്കുകയാണ് പാരഗണ്‍ ഹോട്ടല്‍ ശൃംഖല. മലബാര്‍ രുചിയുടെ നിരവധി വൈവിധ്യങ്ങളില്‍ നിന്നാരംഭിച്ച് ഗള്‍ഫ് വിഭവങ്ങളുടെയും ചൈനീസ് വിഭവങ്ങളുടെയും സമ്മിശ്ര കേന്ദ്രമാണ് പാരഗണ്‍. പാരഗണ്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കണമെന്ന ഒരേ ഒരാഗ്രഹം മുന്‍നിര്‍ത്തി കോഴിക്കോട്ടേക്ക് എത്തുന്നവരുണ്ട്.

മീന്‍ മുളകിട്ടതും കൊഞ്ചും കല്ലുമ്മക്കായയും തുടങ്ങി പാരഗണിനുമാത്രം അവകാശപ്പെടാവുന്ന നിരവധി വിഭവങ്ങള്‍. തേങ്ങാപ്പാല്‍ ചേര്‍ത്തുണ്ടാക്കിയ മാങ്ങാക്കറിയും മലബാര്‍ റെസിപ്പിയുടെ രുചിഭേദവുമായി മുളകിട്ടതും പുളിയും മുളകും ചട്ടിക്കറി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിഭവങ്ങള്‍. തികഞ്ഞ വെജിറ്റേറിയന്‍കാര്‍ക്ക് കടായി പനീര്‍ മുതല്‍ വെജിറ്റബിള്‍ ജെയ്‌പൂരി വരെ. റൊട്ടിയും കുല്‍ച്ചയും ബട്ടര്‍നാനും ചിക്കന്‍ അറുപത്തിയഞ്ചും അങ്ങനെ എന്തെല്ലാം. ആലപ്പുഴ ചിക്കന്‍കറിയാണ് ചിലര്‍ക്ക് ഇഷ്ടമെങ്കില്‍ കുമരകം സ്‌പെഷ്യല്‍ വേറെയുണ്ട്.

വെള്ളയപ്പം കഴിക്കണമെങ്കില്‍ അത് പാരഗണില്‍ നിന്നാവണം എന്ന് രുചിയറിയാവുന്നവര്‍ പറയുന്നു. പാരഗണിലെ വെള്ളയപ്പത്തിനും കറിക്കും അത്രകണ്ട് പ്രശസ്തിയുണ്ട്. അതിസാധാരണക്കാര്‍ക്കുള്ള ചെറിയ ബഡ്ജറ്റില്‍ തങ്ങളുടെ വിശപ്പടക്കാന്‍ ഇവിടെ വിഭവങ്ങളുണ്ട്. കുറച്ച് കൂടുതല്‍ പണം ചെലവഴിക്കാന്‍ തയ്യാറാണെങ്കില്‍ അതനുസരിച്ചുള്ള വിഭവങ്ങള്‍ ഒരേ മേല്‍ക്കൂരയ്‌ക്കു കീഴില്‍ നമുക്ക് ലഭിക്കുന്നു. രാത്രി വൈകിയും ഭക്ഷണത്തില്‍ രസിച്ച് സൗഹൃദം പങ്കിടുന്ന യുവാക്കളുടെ കൂട്ടം പാരഗണ്‍ രാത്രികളെ പകലുകളാക്കുന്നു.

തെക്കും വടക്കും ഇന്ത്യന്‍ വിഭവങ്ങള്‍ മാത്രമല്ല, ജാപ്പനീസ്, മെക്‌സിക്കന്‍, അറബി, ചൈനീസ്, ഇറ്റാലിയന്‍, തായ് തുടങ്ങി നിരവധി വിദേശ വിഭവങ്ങളും പാരഗണില്‍ റെഡിയാണ്. നാട്ടിന്‍പുറത്തെ ചായക്കടയില്‍ നിന്നും ലഭിക്കുന്ന പുട്ടും അടയും വരെ നഗരമധ്യത്തിലെ ഈ ഹോട്ടലിന്റെ കണ്ണാടിച്ചില്ലുകളില്‍ രുചിക്ക് കൂട്ടിരിക്കുന്നു.

കോഴിക്കോട്ടെ ഹോട്ടല്‍ പാരമ്പര്യത്തില്‍ മൂന്നു നൂറ്റാണ്ടിന്റെ ചരിത്രമാണ് പാരഗണ്‍ ഗ്രൂപ്പിനുള്ളത്. ഇന്നത് കോഴിക്കോട്ട് മാത്രമല്ല, ദുബായ്‌യിലും യുഎയിലുമായി വ്യാപിച്ചുകിടക്കുന്നു. സല്‍ക്കാര, എം ഗ്രില്‍, ബ്രൗണ്‍ ടൗണ്‍ തുടങ്ങി പാരഗണിന്റെ വ്യത്യസ്ത ബ്രാന്‍ഡുകളില്‍ വ്യാപിച്ചുകിടക്കുകയാണ് ഈ ഹോട്ടല്‍ ശൃംഖല. ഇടപ്പള്ളി ലുലുമാളിലും കാക്കനാട് ഇന്‍ഫോ പാര്‍ക്കിലും ദുബായിലും ഷാര്‍ജയിലും ഒക്കെ മലബാറിന്റെ ഈ രുചി പെരുമയ്‌ക്ക് തന്റേതായ ഇടമുണ്ട്. പാരഗണില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രം മണിക്കൂറുകളോളം ക്യൂ നില്‍ക്കാന്‍ തയ്യാറാകുന്ന രുചിപ്രിയര്‍ ദേശത്തും വിദേശത്തുമായുണ്ട്.

1939ല്‍ കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്കെത്തിയ ഗോവിന്ദന്‍ എന്ന കഠിനാദ്ധ്വാനിയുടെ സ്വപ്‌നങ്ങളില്‍ നിന്നാണ് പാരഗണ്‍ പിറക്കുന്നത്. പാരഗണ്‍ ബേക്കിംഗ് കമ്പനി കണ്ണൂര്‍ റോഡില്‍ ഇന്നത്തെ പാരഗണ്‍ സ്ഥിതിചെയ്യുന്ന അതേ സ്ഥലത്താണ് ആരംഭിച്ചത്. അക്കാലത്ത് തന്നെ രുചിപ്പെരുമയില്‍ മുമ്പനായി ഈ പുതിയ സ്ഥാപനം. റിബണ്‍ കേക്കായിരുന്നു അന്നത്തെ പാരഗണിന്റെ പ്രൗഢി. സിനിമാ സംവിധായകന്‍ അരവിന്ദന്‍, വൈക്കം മുഹമ്മദ് ബഷീര്‍, എന്‍.വി. കൃഷ്ണവാരിയര്‍, എസ്.കെ. പൊറ്റെക്കാട്ട്, ഉറൂബ്, വി.കെ.എന്‍ തുടങ്ങി സാഹിത്യ-സിനിമാലോകത്തെ പ്രമുഖരുടെ രാത്രിഭക്ഷണത്തിന്റെ താവളമായിരുന്നു പാരഗണ്‍. കലാസാഹിത്യ രംഗങ്ങളിലെ വ്യത്യസ്ത രുചിക്കൂട്ടുകള്‍ പാരഗണിലെ രുചിയില്‍ ഒന്നായി.

എന്നാല്‍ പാരഗണിന്റെ വളര്‍ച്ചയുടെ ഗ്രാഫ് ചിലപ്പോഴൊക്കെ കൂപ്പുകുത്തിയിരുന്നു. ഗോവിന്ദന്റെ കാലശേഷം മകന്‍ വത്സനായിരുന്നു ഹോട്ടല്‍ ഏറ്റെടുത്തത്. പാരഗണ്‍ പ്രശസ്തിയുടെ പടവുകളിലേക്ക് കുതിച്ചുകയറി. എന്നാല്‍ ഇടയ്‌ക്ക് സിനിമാമേഖലയില്‍, ഫിലിം വിതരണത്തിലേക്ക് വത്സന്‍ ശ്രദ്ധ തിരിച്ചപ്പോള്‍ ഹോട്ടല്‍ നടത്തിപ്പിന് അത് പ്രതികൂലമായി. അപ്രതീക്ഷിതമായി വത്സന്റെ മരണം. ഹോട്ടല്‍ പൂട്ടിപ്പോകുമോ എന്ന അവസ്ഥ. വത്സന്റെ ഭാര്യ സരസ്വതിയാണ് പിന്നീട് ഹോട്ടല്‍ നടത്തിയത്. മകന്‍ സുമേഷ് ബിരുദപഠനം പൂര്‍ത്തിയാക്കി ഹോട്ടല്‍ ബിസിനസ് ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് സരസ്വതി ഹോട്ടല്‍ നടത്തിയത്. 1982ല്‍ ഒരു വര്‍ഷം ഹോട്ടല്‍ അടച്ചിടേണ്ടി വരികയും ചെയ്തു.

ബിരുദപഠനം കഴിഞ്ഞ് ഹോട്ടല്‍ നടത്തിപ്പ് ഏറ്റെടുത്ത സുമേഷ് ഗോവിന്ദ് കഠിന പ്രയത്‌നത്താല്‍ പാരഗണ്‍ എന്ന ഹോട്ടല്‍ ശൃംഖലയ്‌ക്ക് ജീവന്‍ നല്‍കി. അമ്മയുടെ അടുക്കളയില്‍ നിന്ന് രുചിയോടെ ലഭിച്ച ഇഷ്ടഭക്ഷണങ്ങള്‍ സുമേഷിന്റെ നേതൃത്വത്തില്‍ പാരഗണിന്റെ തീന്‍മേശയില്‍ നിരന്നു. രുചിതേടി നടന്ന ഭക്ഷണപ്രിയര്‍ക്ക് അത് പുതിയ അനുഭവമായിരുന്നു. രുചിയുടെ പുതിയ ലോകം ഇരുകൈകളും നീട്ടി ഏറ്റെടുത്തു. പാരഗണിന്റെ തീന്‍മേശകളില്‍ കോഴിക്കോട് നഗരം മാത്രമല്ല, മലബാര്‍ മുഴുവനും നിറഞ്ഞു. വൃത്തിയും വെടിപ്പും സ്‌നേഹത്തോടെയുള്ള പെരുമാറ്റവും വിശ്വാസ്യതയും പാരഗണിന്റെ ആകാശത്തില്‍ പുതിയ ചരിത്രം സൃഷ്ടിച്ചു.

പുറത്തെ ഭംഗിയല്ല, അകത്തെ വൃത്തിയാണ് പാരഗണിനെ ഹോട്ടലുകളില്‍ നിന്നും വ്യത്യസ്തമാക്കിയത്. കുടുംബങ്ങള്‍ ഒന്നടങ്കം ആഘോഷവേളകളിലും അല്ലാതെയും സിഎച്ച് ഓവര്‍ബ്രിഡ്ജിന് താഴെയുള്ള പാരഗണ്‍ ഹോട്ടലിന്റെ വിരുന്നില്‍ കളിചിരികളുമായി ഒത്തുകൂടി. അവിടെയെവിടെയെങ്കിലും ഒരു മേശക്കരികില്‍ ഭക്ഷണം കഴിക്കുന്ന ഉടമ സുമേഷ്‌ഗോവിന്ദ്, മറ്റ് ഉടമകളില്‍ നിന്നും വ്യത്യസ്തനായി. നാട്ടുകാര്‍ക്ക് വിളമ്പുന്ന ഭക്ഷണം തന്നെയാണ് ഉടമയും കഴിക്കുന്നതെന്ന അറിവ് വിശ്വാസ്യതയുടെ മറ്റൊരടയാളമായി മാറി.

കടല്‍ കടന്നും പാരഗണ്‍ ശൃംഖല മുന്നേറിയപ്പോള്‍ രുചിയുടെ ലോകത്തെ ചക്രവര്‍ത്തിമാരില്‍ പാരഗണും പരിഗണിക്കപ്പെട്ടു. 2013ല്‍ ടൈംസ്‌നൗ ഏര്‍പ്പെടുത്തിയ ഏറ്റവും മികച്ച കടല്‍വിഭവങ്ങള്‍ വിളമ്പുന്ന ഹോട്ടല്‍ എന്ന പദവി അഭിമാനത്തോടെ പാരഗണ്‍ സ്വന്തമാക്കി. മൂന്നു തവണയാണ് ദുബായ്‌യിലെ മികച്ച ബഡ്ജറ്റ് റെസ്റ്റോറന്റായി ടൈം ഔട്ട് റെസ്‌റ്റോറെന്റ് അവാര്‍ഡും പാരഗണ്‍ കരസ്ഥമാക്കി. നാലായിരം ഹോട്ടലുകളോട് മത്സരിച്ചാണ് അമേരിക്കന്‍ മാസികയായ ടൈംഔട്ട് ഏര്‍പ്പെടുത്തിയ പുരസ്‌കാരം പാരഗണ്‍ നേടിയത്.

പാരഗണിന്റെ വളര്‍ച്ചയ്‌ക്കു പിന്നില്‍ പരിശ്രമത്തിന്റെ അവസാനവാക്കെന്ന് പറയാവുന്ന ഒരു ചെറുപ്പക്കാരന്റെ കഠിന പ്രയത്‌നത്തിന്റെ ചരിത്ര പശ്ചാത്തലമുണ്ട്. സുമേഷ്‌ഗോവിന്ദിന് മികച്ച പാതിയായി ഭാര്യ ലിജുവിന്റെ പൂര്‍ണ പങ്കാളിത്തവുമുണ്ട്. ഓരോ നിമിഷവും ശ്രദ്ധവേണ്ട ബിസിനസ് ആണിതെന്ന് സുമേഷ് ഗോവിന്ദിന് തികഞ്ഞ ബോധ്യമുണ്ട്. 1600 ഓളം ജീവനക്കാരെ വെറും തൊഴിലാളികളായല്ല ഈ ഉടമ പരിഗണിക്കുന്നത്. ഓരോരുത്തര്‍ക്കും അവരുടേതാണ് ഈ സ്ഥാപനമെന്ന അനുഭവമുണ്ടാക്കാന്‍ സുമേഷിന് കഴിയുന്നു. പരാജയപ്പെട്ടതിന്റെ പാഠങ്ങളില്‍ നിന്നും വിജയത്തിന്റെ പുതിയ അദ്ധ്യായങ്ങള്‍ രചിക്കാന്‍ സുമേഷിന് കഴിയുന്നത് പ്രായോഗികതയുടെ പുതിയ സമീപനം കൊണ്ടാണ്.

കണ്ണൂര്‍ റോഡിലെ എപ്പോഴും തിരക്കുള്ള പാരഗണ്‍ റെസ്റ്റോറന്റ് കോഴിക്കോടിന്റെ മുഖമുദ്രയായിക്കഴിഞ്ഞു. കരാമയിലും അല്‍ഹദയിലും കോഴിക്കോടിന്റെ രുചിപ്പെരുമ പാരഗണ്‍ ആകാശത്തോളമുയര്‍ത്തുന്നു. നടന്‍ ജയറാമും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും സീതാറാം യെച്ചൂരിയും മീരാ നയ്യാരും രാഹുല്‍ ഗാന്ധിയും മോഹന്‍ലാലും സുരേഷ്‌ഗോപിയും എംടിയും വ്യത്യസ്തതലങ്ങളില്‍ വ്യത്യസ്ത അഭിപ്രായമുള്ളവരായി നില്‍ക്കുമ്പോഴും തലശ്ശേരിയില്‍ നിന്നും കോഴിക്കോട്ടെത്തി രുചിക്കൂട്ടിലൂടെ നമ്മുടെ നാവില്‍ വെള്ളമൂറിക്കുന്ന പാരഗണ്‍ ഹോട്ടല്‍ ഇവരെയെല്ലാം ഒരേ അഭിപ്രായക്കാരാക്കി മാറ്റുന്നു. പാരഗണ്‍ രുചിയുടെ തമ്പുരാനാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

Kerala

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

Kerala

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

Kerala

തൃശൂര്‍ സീറ്റിനെച്ചൊല്ലി എം.ടി. രമേശിനെ പ്രകോപിപ്പിക്കാന്‍ ചെന്ന മാധ്യമങ്ങള്‍ക്ക് കണക്കിന് കിട്ടി; തൃശൂരില്‍ പത്മജ എന്തുകൊണ്ടും യോഗ്യയെന്ന് രമേശ്

Kerala

പട്ടികജാതി/വർഗ്ഗ വിഭാഗങ്ങളിൽ വീടില്ലാത്തവർക്കെല്ലാം വീട്, എല്ലാ ഗോത്രജനങ്ങൾക്കും സർക്കാർ വക ഭൂമിയും പട്ടയവും:എൻഡിഎ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

രാജ്നാഥ് സിംഗ് ബുധനാഴ്ച പറവൂരില്‍

വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്സിആര്‍എ റദ്ദാകില്ല: രാജീവ് ചന്ദ്രശേഖര്‍, നിയമം കളളപ്പണം വെളുപ്പിക്കല്‍ തടയാന്‍,ക്രൈസ്തവരുടെ ആശങ്ക ദൂരീകരിക്കും

മാലിന്യ സംസ്‌കരണം മലവേദനയല്ലാതാക്കും; വരുമാന മാർഗ്ഗവുമാകും; എൻഡിഎയുടെ വാഗ്ദാന പത്രിക പറയുന്നു

അല്‍ മുക്താദിര്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്:ഒളിവിലായിരുന്ന രണ്ടാം പ്രതി ഗുല്‍സാര്‍ അഹമ്മദ് പിടിയില്‍, കേസിലെ ആദ്യ അറസ്റ്റ്

ആലുവയില്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി 3 പേര്‍ക്ക് പരിക്ക്

എഫ് സി ആര്‍ എ നിയമ ഭേദഗതി ബില്ലില്‍ പുനഃപരിശോധന വേണം; കേന്ദ്രത്തിന് നിവേദനം നല്‍കി സിബിസിഐ, ആശങ്ക പടര്‍ത്താന്‍ ഇടതു വലതു മുന്നണികള്‍

കേരളത്തില്‍ റബ്ബര്‍ വില 250 രൂപയാക്കുമെന്ന് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകത്തില്‍ 182 രൂപ മാത്രം, അവിടെ 250 കൊടുക്കരുതോ രാഹുല്‍?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.