ന്യൂദല്‍ഹി: പതഞ്ജലിയുടെ നെല്ലിക്ക ജ്യൂസ് ഔഷധ ഉല്പന്നമാണെന്ന് ബാബാ രാംദേവ്. വിപണിയില്‍ ലഭ്യമായിട്ടുള്ള മറ്റ് ജ്യൂസുകള്‍ പോലെ ഭക്ഷ്യോല്പ്പന്നമല്ലിത്. ഭക്ഷ്യ സുരക്ഷാ അതോറിട്ടിയുടെ എല്ലാനിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ടാണ് ഇത് നിര്‍മിക്കുന്നത്, ആയുഷ് മന്ത്രാലയത്തിന്റെ നിയമങ്ങള്ക്കനുസൃതമാണിത്. കൊല്‍ക്കത്തയിലെ കേന്ദ്ര ലബോറട്ടറിയില്‍ പരിശോധിച്ച് ഉറപ്പിച്ചശേഷമാണ് ഇത് വില്‍ക്കുന്നതെന്നും ബാബ രാംദേവ് അറിയിച്ചു.
സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊല്‍ക്കത്തയിലെ ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയിലെ പരിശോധനയില്‍ സുരക്ഷിതമല്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കരസേന ഉദ്യോഗസ്ഥരുടെ 3,901 ക്യാന്റീനുകളില്‍ പതഞ്ജലിയുടെ നെല്ലിക്ക ജ്യൂസ് വില്‍പ്പന നിര്‍ത്തിവെച്ചിരുന്നു. ഇതുസംബന്ധിച്ച് ക്യാന്റീന് അധികൃതര്‍ക്ക് വിശദീകരണം നല്‍കിയിട്ടുണ്ട്. അധികം വൈകാതെ തന്നെ പതഞ്ജലിയുടെ നെല്ലിക്ക ജ്യൂസ് വിപണിയില്‍ സജീവമാവുമെന്നും ബാബ രാംദേവ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: