മാനന്തവാടി:ബസ്സില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി .തോല്‍പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെ പിടികൂടി. കഞ്ചാവ് കടത്തിയ കര്‍ണ്ണാടക സ്വദേശി നരസിംഹമൂര്‍ത്തിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.ബാംഗ്ലൂരില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സില്‍ നിന്നാണ് ഇന്ന് പുലര്‍ച്ചെ 300 ഗ്രാം കഞ്ചാവുമായി പ്രതിയെ കസ്റ്റഡിയിലെടുത്തത്. എക്സൈസ് ഇന്‍സ്പെക്ടര്‍ ജിമ്മി ജോസഫ്, പ്രിവന്റീവ് ഓഫീസര്‍മാരായ പി.ജി. രാധാകൃഷ്ണന്, വി.മണി, സിവില്‍ ഓഫീസര്‍മാരായ വി.സുരേഷ്, വി.ആര്. സുധീര്‍, സി. സുരേഷ് എന്നിവരുടെ നേത്യത്വത്തിലായിരിന്നു പ്രതിയെ പിടികൂടിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: