മുക്കം: ഗ്യാസ് സിലിണ്ടറിന്റെ ഹാന്റിലിനിടയില്‍ കുടുങ്ങിയ രണ്ട് വയസുകാരിയെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി. ചെറുവാടി പറയങ്ങാട് വീട്ടില്‍ ലിനീഷ് കുഞ്ഞാലിയുടെ മകള്‍ അയറിന്‍ ആമിനയെയാണ് മുക്കത്ത് നിന്നെത്തിയ അഗ്‌നിശമന സേനാ സംഘം രക്ഷപ്പെടുത്തിയത്. കട്ടര്‍ ഉപയോഗിച്ച് ഏറെ പണിപ്പെട്ട് സിലിണ്ടറിന്റെ ഹാന്റില്‍ മുറിച്ച് മാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
കുട്ടിയുടെ അരക്ക് താഴെ പൂര്‍ണ്ണമായും ഹാന്റിലിനുള്ളില്‍ താഴ്ന്നു പോയിരുന്നു. ചൊവ്വാഴ്‌ച്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. രക്ഷാപ്രവര്‍ത്തനത്തിന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സി.കെ. മുരളീധരന്‍, ലീഡിംങ്ങ് ഫയര്‍മാന്‍ രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍മാന്‍മാരായ വിജീഷ് കുമാര്‍, റാഷിദ്, ബിനീഷ് കുമാര്‍, െ്രെഡവര്‍ കെ.കെ. നന്ദകുമാര്‍, ഹോം ഗാര്‍ഡ് ചാക്കോ ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
















