തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകളുടെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍, പ്രത്യേകിച്ച് ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലുമായി ലക്ഷക്കണക്കിന് ഫയലുകള്‍ കെട്ടിക്കിടക്കുന്നുവെന്നത് അത്യന്തം നിര്‍ഭാഗ്യകരമാണ്.
ആ ഫയലുകളില്‍ എത്രയോ പേരുടെ ജീവിതങ്ങളും സ്വപ്നങ്ങളും സങ്കടങ്ങളും ഉണ്ടെന്ന് ബന്ധപ്പെട്ടവര്‍ തിരിച്ചറിയാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഫയല്‍ കൂമ്പാരത്തിന്റെ വലിപ്പം കുറയ്ക്കാന്‍ കഴിയുമായിരുന്നു.
സേവനാവകാശ നിയമം നിലവില്‍ വന്ന് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും അതൊന്നും സാധാരണക്കാര്‍ക്ക് ഗുണകരമായി ഭവിച്ചിട്ടില്ലെന്നു തന്നെയല്ലേ ഈ ഫയല്‍ കൂമ്പാരങ്ങള്‍ വിളിച്ചുപറയുന്നത്. അക്കാര്യത്തില്‍ ഉദ്യോഗസ്ഥ-ഭരണ സംവിധാനത്തിന്റെ കെടുകാര്യസ്ഥതയ്ക്കും അലംഭാവത്തിനും നിഷേധിക്കാനാവാത്ത പങ്കുണ്ട്. ശമ്പളം വാരിക്കോരിച്ചൊരിയാന്‍ മാത്രമല്ല, കൃത്യമായി പണിയെടുപ്പിക്കാനും ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ട്.
മനോജ് കൃഷ്ണന്, പെരുമ്പാവൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: