കൽപ്പറ്റ: എജ്യുമേറ്റ് കരിയർ സർവീസസിന്റെ ആഭിമുഖ്യത്തിൽ പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി ഉപരിപഠന മാർഗ്ഗ നിർദേശക ശില്പശാല സംഘടിപ്പിക്കും. ഏപ്രിൽ 29 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ കൽപ്പറ്റ ഹോട്ടൽ വുഡ്ലാന് ഡ്സ് ഓഡിറ്റോറിയത്തിൽ ആണ് ശില്പശാല. ഉപരിപഠനത്തിനായി വിവിധ കോഴ്സുകൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അംഗീകാരമുള്ള സ്ഥാപനങ്ങൾ, ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളും കേന്ദ്ര സർവ്വകലാശാലകളും, സിവിൽ സർവീസ്,സർക്കാർ- പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങൾ, വിദേശ പഠനം, സ്കോളർഷിപ്പുകൾ തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖ വിദ്യാഭ്യാസ-കരിയർ വിദഗ്ധൻ കെ.എച്ച്.ജെറീഷ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവങ്ങൾക്കും രജിസ്ട്രേഷനും 9447473193 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: