കല്‍പ്പറ്റ: കാഞ്ഞിരത്തിനാല്‍ കുടുംബസഹായ സമരസമിതിയുടെ പൊതുയോഗ ത്തില്‍ മുന്‍ കേന്ദ്ര നിയമവകുപ്പ് സഹമന്ത്രിയും കേരളാകോണ്‍ഗ്രസ്സ് ചെയര്‍മാനും, എന്‍.ഡി.എ. ദേശീയ സമിതി അംഗവുമായ അഡ്വ: പി.സി. തോമസ്സ് സംസാരിക്കും. എച്ച്.ഐ.എം.യു.പി.സ്ക്കൂള് പരിസരത്ത് ഇന്ന് 5 മണിക്കാണ്ണ് പരിപാടി.. കാഞ്ഞിരത്തിനാല്‍ കുടുംബത്തോടുള്ള നീതി നിഷേധത്തിനെതിരെ കേരളാകോണ്‍ഗ്രസ്സ് കാഞ്ഞിരത്തിനാല്‍ കുടുംബ സഹായ സമരസമിതിയും വയനാട്ടിലെ കര്‍ഷക സംഘടനകളുമായി സഹകരിച്ച് കേരളാ കോണ്‍ഗ്രസ്സ് പാര്‍ട്ടി നിയമപരമായും രാഷ്ട്രീയമായും പ്രശ്നത്തെ നേരിടുകയും ശക്തമായ പ്രക്ഷോഭം ആരംഭിക്കുകയും ചെയ്യും എന്ന് കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പി.വി.മത്തായി, സെക്രട്ടറി സുനില്‍ പുത്തൂര്‍വയല്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: