പുക്കോട്ടുംപാടം: കുടിക്കാനും പ്രാഥമികാവശ്യങ്ങള്‍ക്കും എല്ലാം ഏലക്കല്ല് കോളനിക്കാര്‍ ആശ്രയിച്ചിരുന്ന ചുള്ളിയോട് ഏലക്കല്ല് കുളം വറ്റിവരണ്ടതോടെ നാല്പതോളം കുടുംബങ്ങള്‍ ദുരിതത്തില്‍. ഒരുതുള്ളി ദാഹജലത്തിനായി നെട്ടോട്ടമോടുകയാണ് കോളനിക്കാര്‍.
റോഡിന്റെ ഇരുവശങ്ങളിലായി താമസിക്കുന്ന കോളനിയിലെ ജനങ്ങള്‍ കുളിക്കാനും കുടിക്കാനും ആശ്രയിച്ചിരുന്നത് ഈ കുളത്തിലെ ജലമാണ്.
കുളം വറ്റിയതോടെ പ്രദേശത്തെ കിണറുകളും വറ്റി. സ്വകാര്യവ്യക്തിയുടെ ഭുമിയില്‍ ചെറിയകുഴികളുണ്ടാക്കി പ്ലാസ്റ്റിഗ് കുഴലുവഴിയാണ് ഇപ്പോള്‍ കുടിവെള്ളമെത്തിക്കുന്നത്. അവാസാന ആശ്രയമായ ഇതും വറ്റിയാല്‍ കുടിവെള്ളത്തിനായി എങ്ങോട്ടും പോവുമെന്ന ആശങ്കയിലാണ് കോളനിനിവാസികള്‍. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുലൈന്‍ ഈ കുന്നിന് മുകളിലേക്ക് വെള്ളം കേറാത്തതിനാല് ആ പ്രതിക്ഷയും ഇല്ലാതായി. പഞ്ചയത്തിന്റെ ചിലവില്‍ ജലസംഭരണി സ്ഥാപിച്ചെങ്കിലും പഞ്ചയത്ത് കിണറില്‍ വെള്ളം വറ്റിയതിനെ തുടര്‍ന്ന് അതും പരാജയത്തിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: