Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരീക്ഷാര്‍ത്ഥികള്‍ മോശക്കാരല്ല, ചോദ്യകര്‍ത്താക്കളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2017, 09:36 am IST
in Kerala

ന്യൂദല്‍ഹി: വ്യത്യസ്തമായൊരു പരീക്ഷയ്‌ക്കാണ് ഞായറാഴ്ച രാജ്യതലസ്ഥാനം വേദിയായത്. പരീക്ഷയ്‌ക്കെത്തിയവരും ചോദ്യം തയാറാക്കിയവരുമൊന്നും മോശക്കാരല്ല. എല്ലാവരും ജനങ്ങളുടെ പരീക്ഷ വിജയിച്ചവര്‍.

ന്യൂദല്‍ഹി അശോക റോഡിലെ ബിജെപി ആസ്ഥാനമായിരുന്നു പരീക്ഷാ കേന്ദ്രം. എഴുതാനെത്തിയവര്‍ പാര്‍ട്ടി ഭരിക്കുന്ന 13 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍. ചോദ്യം തയാറാക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും. നിരീക്ഷകരായി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, വിദേശ മന്ത്രി സുഷമ സ്വരാജ്, നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി എന്നിവര്‍. വൈകിട്ട് ഏഴിന് തുടങ്ങിയ പരീക്ഷ അഞ്ചു മണിക്കൂറിലധികം നീണ്ടു.

സംസ്ഥാന ഭരണം, വികസന പദ്ധതികള്‍ നടപ്പാക്കല്‍, പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള ഏകോപനം, സോഷ്യല്‍ മീഡിയ ഇടപെടല്‍, പാവപ്പെട്ടവര്‍ക്കുള്ള പദ്ധതി നടപ്പാക്കല്‍ തുടങ്ങിയ 12 വിഷയങ്ങളിലാണ് മുഖ്യമന്ത്രിമാര്‍ നടപടികളും നിലപാടും വിശദീകരിച്ചത്. ഈ വിഷയങ്ങളിലെടുത്ത തീരുമാനങ്ങളും, ഭാവി പദ്ധതികളും അവര്‍ വിശദമാക്കി. കഴിഞ്ഞ ആഗസ്തിലും പ്രധാനമന്ത്രി ഇത്തരമൊരു യോഗം വിളിച്ചു ചേര്‍ത്തിരുന്നു. അന്ന് നല്‍കിയ ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണവും ചര്‍ച്ചയായി.

സംസ്ഥാന സര്‍ക്കാരുകളും പ്രധാനമന്ത്രിയുടെ ഓഫീസും തമ്മിലുള്ള ഏകോപനത്തെക്കുറിച്ച് മോദി മുഖ്യമന്ത്രിമാരോട് ചോദിച്ചറിഞ്ഞു. വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഏകോപനം കാര്യക്ഷമമാകണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. രാഷ്‌ട്രീയവും ഭരണപരവുമായ കാര്യങ്ങളില്‍ മുഖ്യമന്ത്രിമാര്‍ക്കുള്ള അഭിപ്രായവും മോദി തേടി. സംസ്ഥാന മന്ത്രിമാര്‍ക്ക് അവരുടെ വകുപ്പിന് പുറമെ നല്‍കിയ ചുമതലകളെയും അതിന്റെ പൂര്‍ത്തീകരണത്തെക്കുറിച്ചും പ്രധാനമന്ത്രി ആരാഞ്ഞു.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടും കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിനും മുന്നോടിയായാണ് യോഗം. അടുത്തിടെയുള്ള തെരഞ്ഞെടുപ്പ് വിജയങ്ങളില്‍ മോദി സംതൃപ്തനെന്നും പാര്‍ട്ടിയും സര്‍ക്കാരുകളും ഈ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

യോഗി ആദിത്യനാഥ് (ഉത്തര്‍പ്രദേശ്), ശിവരാജ് സിങ് ചൗഹാന്‍ (മധ്യപ്രദേശ്), വസുന്ധര രാജെ സിന്ധ്യ (രാജസ്ഥാന്‍), ദേവേന്ദ്ര ഫഡ്‌നാവിസ് (മഹാരാഷ്‌ട്ര), മനോഹര്‍ പരീഖര്‍ (ഗോവ), മനോഹര്‍ ലാല്‍ ഖട്ടര്‍ (ഹരിയാന), വിജയ് രൂപാണി (ഗുജറാത്ത്), രഘുബീര്‍ ദാസ് (ഝാര്‍ഖണ്ഡ്), രമണ്‍ സിങ് (ഛത്തീസ്ഗഡ്), പെമ ഖണ്ഡു (അരുണാചല്‍ പ്രദേശ്), സര്‍ബാനന്ദ സൊനോവാള്‍ (ആസാം), എന്‍. ബീരേന്‍ സിങ് (മണിപ്പൂര്‍), ത്രിവേന്ദ്ര സിങ് റാവത്ത് (ഉത്തരാഖണ്ഡ്) എന്നീ മുഖ്യമന്ത്രിമാര്‍ പങ്കെടുത്തു. മൂന്ന് ഉപമുഖ്യമന്ത്രിമാരും യോഗത്തിനെത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

Kerala

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

Kerala

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

Kerala

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

Kerala

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

പുതിയ വാര്‍ത്തകള്‍

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

‘ആളുകളുടെ പ്രേരണയാൽ ചെയ്തുപോയി’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.