ബത്തേരി : ബത്തേരി താലൂക്ക് സഹകരണ ഭൂപണയ ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി ഹൈക്കോടതി അസാധുവാക്കിയതോടെ കെ.കെ.ഗോപിനാഥന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഭരണസമിതി വീണ്ടും ചുമതലയേറ്റു. ജീവനക്കാരുടെ നിയമനത്തില്‍ അഴിമതി ആരോപിച്ച് ഇക്കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് ജോയന്റ് രജിസ്ട്രാര്‍ ബോര്‍ഡ് പിരിച്ചുവിട്ടത്. ഈ മാസം പന്ത്രണ്ടിനാണ് കോടതി ഉത്തരവ് ഉണ്ടായത്. പ്രകടനമായിഎത്തിയാണ് ബോര്‍ഡ് അംഗങ്ങള്‍ ഓഫീസില്‍ പ്രവേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: