തിരുവനന്തപുരം: ഭാരതീയ വിചാരകേന്ദ്രം കഴക്കൂട്ടം സ്ഥാനീയ സമിതി സംഘടിപ്പിക്കുന്ന ഭഗവദ് ഗീതാ സംഗമം 22 ന് കഴക്കൂട്ടം എന്‍എസ്എസ് ഹാളില്‍ വെച്ച് നടക്കും.
ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍, ക്ഷേത്ര സംരക്ഷണ സമിതി മഹിളാ സമിതി മുന്‍ സംസ്ഥാന അദ്ധ്യക്ഷ പ്രൊഫ.വി.ടി.രമ എന്നിവര്‍ ഗീതാ പ്രഭാഷണം നടത്തും. സ്വാഗത സംഘം ഭാരവാഹികളായ ഡോ.എപിഎസ് .നായര്‍ ഗോപിനാഥന്‍ നായര്‍, കാട്ടായിക്കോണം ശശിധരന്‍, കഴക്കൂട്ടം വി.മോഹന്‍കുമാര്‍ എന്നിവര്‍ സംബന്ധിക്കും.
















