തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ മിത്രാനന്ദപുരം കുളം ശുചീകരണം ആരംഭിച്ചു. പത്മാനാഭ സ്വാമി ക്ഷേത്ര തന്ത്രി തരിണല്ലൂര്‍ സജി, നടുവില്‍ മഠം നീലകണ്ഠ സ്വാമി (പടിഞ്ഞാറെ നട പുഷ്പാഞ്ചലി സ്വാമി) എന്നിവര്‍ സംയുക്തമായി ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്ഷേത്രത്തിലെ പൂജാരിമാരും തന്ത്രിമാരും ശരീരശുദ്ധി വരുത്തുന്നതും ക്ഷേത്ര ആചാരവുമായി ബന്ധപ്പെട്ടിട്ടുള്ളതുമായ കുളമാണിത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫീസര്‍ കെ.എന്‍. സതീഷ്‌കുമാറിന് നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ശുചീകരണ പ്രവര്‍ത്തനം നടക്കുന്നത്.
നിര്‍മ്മിതി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കുളം ശുചീകരണം രണ്ടു മാസം കൊണ്ട് പൂര്‍ത്തിയാക്കും. വെള്ളം പൂര്‍ണമായി വറ്റിച്ചാണ് ശുചീകരണം. വെള്ളം ടാങ്കറില്‍ കൊണ്ടു പോകാന്‍ ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ നല്‍കുമെന്നും ഇവര്‍ ക്ഷേത്ര ഓഫീസുമായി ബന്ധപ്പെടാനും അറിയിച്ചിട്ടുണ്ട്.
ക്ഷേത്ര എക്‌സിക്യൂട്ടിവ് ഓഫീസര്‍ കെ.എന്‍. സതീശന്‍, ഡിസ്ട്രിക് ജഡ്ജി കെ. ഹരിപാല്‍, ഭരണസമിതി അംഗങ്ങളായ വിജയകുമാര്‍, ബിജു പ്രഭാകര്‍, എഒ സുരേഷ് ബാബു, എസ്എഫ്ഒ ഉദയഭാനു, മാനേജര്‍ ഡി. വേണുഗോപാല്‍, സൂപ്രണ്ട് ബി. ശ്രീകുമാര്‍, പിആര്‍ഒ ഡി. അച്യുതന്‍, ടി.കെ. മോഹന്‍ കുമാര്‍ എന്നിവര്‍ ചങ്ങില്‍ പങ്കെടുത്തു.
















