കോഴഞ്ചേരി: ടൂറിസ്റ്റ് ബസ് നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെന്ന പരാതിയില്‍ ഒരാളെ കോയിപ്രം പോലീസ് അറസ്റ്റു ചെയ്തു. ബുധനൂര്‍ ജയവിലാസത്തില്‍ ജയകുമാര്‍ (40) ആണ് അറസ്റ്റിലായത്. കുറിയന്നൂര്‍ ചിറപ്പുറത്ത് ഏബ്രഹാമിന്റെ മകന് നിഥിന് സി.ഏബ്രഹാമിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തിരുന്നത്. 2015 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. ബുക്ക് ചെയ്തിരുന്ന ബസ് അനുവദിച്ചിട്ടുണ്ടെന്നും ഇത് ബോഡി ചെയ്ത് 29.5 ലക്ഷം രൂപയ്ക്ക് നല്‍കാമെന്നും ആയിരുന്നു ജയകുമാര്‍ ധരിപ്പിച്ചത്. അഡ്വാന്‍സായി 5.5 ലക്ഷം രൂപയും നല്കി.
ഒരു വര്‍ഷം കഴിഞ്ഞിട്ടും ബസോ പണമോ നല്‍കാതെ വന്നതോടെ ഇയാള്‍ കോയിപ്രം പോലീസില്‍ പരാതിപ്പെട്ടു. ഇവിടെ നിന്നും നടപടി ഉണ്ടാകാതെ വന്നതോടെ പത്തനംതിട്ട ഡിവൈഎസ്പിക്ക് പരാതി നല്‍കിയെങ്കിലും സിവില്‍ കേസ് നല്കുവാനാണ് നിര്‍ദ്ദേശിച്ചത്. ഇതിനിടെ ജയകുമാറിന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം നല്കി. ഈ ഉപാധികള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇതിനിടെ നിധിന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി. കോയിപ്രം എസ്ഐക്ക് പരാതി കൈമാറിയതിനെതുടര്‍ന്നാണ് ബുധനൂരിലെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം പോലീസ് ജയകുമാറിനെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.വാഹന കച്ചവടത്തിന്റെ മറവില്‍ നിരവധി പേരെ ഇത്തരത്തില്‍ കബളിപ്പിക്കുന്നതായി പരാതിക്കാരനായ നിഥിന് പറയുന്നു. ഒരു ബസ് ബുക്കു ചെയ്ത ശേഷം ഇത് മറിച്ച് നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നും പണം പറ്റുകയും പിന്നീട് ഭീഷണിയിലൂടെ പണം തിരികെ നല്‍കാതിരിക്കുകയുമാണ്. വൈക്കം, ചെങ്ങന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ വാഹന ഉടമകളും ഇതിന് പിന്നിലുണ്ടെന്നും ഇയാള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: