പത്തനംതിട്ട:ശ്രീനാരായണട്രസ്റ്റിനെ ജനകീയമാക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് ട്രസ്റ്റ് സെക്രട്ടറി വെളളാപ്പളളി നടേശന് പറഞ്ഞു. എസ്എന്‍ ട്രസ്റ്റ് പുനലൂര്‍ റീജിയണ്‍ പത്തനംതിട്ട മേഖലാ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് തങ്ങളുടെതാണ് ഓരോ സുമുദായ അംഗത്തിനും ഇപ്പോള്‍ ബോധ്യമുണ്ട്. യോഗവും ട്രസ്റ്റും തമ്മില്‍ പൊക്കിള്‍ക്കൊടി ബന്ധമാണുളളത്. ആര്. ശങ്കറിനു ശേഷം വിദ്യാഭ്യാസ രംഗത്ത് സമുദായത്തിന് പരിഗണന ലഭിച്ചിരുന്നില്ല. ട്രസ്റ്റും യോഗവും കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി നടത്തിയ പോരാട്ടത്തിന്റെ ഫലമാണ് സമുദായത്തിന് ഇന്നു ലഭിക്കുന്ന പരിഗണന. ഭിന്നിച്ചു നിന്നാല്‍ നമുക്കു ശക്തിയുണ്ടാകില്ല. കേസുകളും കോടതി നടപടികളും ശത്രുക്കള്‍ മുതലെടുത്തു. ഇന്നലെ വരെ മിത്രങ്ങളായിരുന്ന് സുഖസൗകര്യങ്ങള്‍ അനുഭവിച്ചവര്‍ ഇന്നു കുറ്റം പറയുന്നു. ട്രസ്റ്റ് സ്ഥാപനങ്ങളും സമുദായവും നന്നാകണമെന്നല്ല, നശിപ്പിക്കണമെന്ന ലക്ഷ്യം ചിലര്‍ക്കുണ്ട്. അവരെ സമുദായ അംഗങ്ങള്‍ ഒരുമിച്ച് നിന്ന് ഒറ്റപ്പെടുത്തണം. എസ്എന്‍ ട്രസ്റ്റിലെ പത്ത് യൂണിയനുകളില്‍ ഏഴിടങ്ങളിലും മത്സരമുണ്ടാകാതെ നിലവിലെ നേതൃത്വം തെരഞ്ഞെടുക്കപ്പെടും. കൊല്ലം, വര്‍ക്കല എന്നിവിടങ്ങളിലും തിരുവനന്തപുരം പകുതി സ്ഥാനങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അവിടെയും നിലവിലെ നേതൃത്വം വിജയിക്കുമെന്നാണ് വിശ്വാസമെന്ന് വെളളാപ്പളളി നടേശന് പറഞ്ഞു.
പത്തനംതിട്ട യൂണിയന് പ്രസിഡന്റ് കെ.പത്മകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി. അനില്‍കുമാര്‍, യോഗം അസി.സെക്രട്ടറി എബിന് ആമ്പാടിയില്‍, കൗണ്‍സലര്‍ ടി.പി സുന്ദരേശന്, യൂണിയന് വൈസ് പ്രസിഡന്റ് സുനില്‍ മംഗലത്ത്, യോഗം ഇന്‍സ്പെക്ടിംഗ് ഓഫീസര്‍ സി.എന്‍. വിക്രമന്, വിവിധ യൂണിയന്, പോഷക സംഘടനാ ഭാരവാഹികളായ പി.എന്‍. സന്തോഷ് കുമാര്‍, കെ.വസന്തകുമാര്‍, അഡ്വ. മനോജ്, ജി. സോമനാഥന്, ഡോ. കെ.ജി.സുരേഷ്, കെ.എസ്.സുരേശന്, എസ്.സജിനാഥ്, പി.കെ.പ്രസന്നകുമാര്‍, പി. സലിംകുമാര്‍, പി.വി. രണേഷ്, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: