പരാജയ ഭീതിയിൽ ഐഎസ് കൊടും ക്രൂരതയോടെ സാധാരണക്കാരെ കൊന്നു തള്ളുന്നു. പിഞ്ചു കുട്ടികളും, സ്ത്രീകളും എന്ന് വേണ്ട ഐഎസ് വെടിയുണ്ടകൾക്ക് മുന്നിൽ പിടഞ്ഞ് വീഴുന്നത് നിരവധിപ്പേരാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് സിറിയയിൽ നിന്നും വരുന്നത്.
സിറിയയിലെ ഐഎസിന്റെ സുപ്രധാന കേന്ദ്രമായ മൊസൂളും അവർക്ക് നഷ്ട്മാകുന്നു എന്ന ഭയമാണ് കൂട്ടക്കൊലപാതങ്ങളിലേക്ക് കറുത്ത ചെന്നായ്‌ക്കളെ നയിക്കുന്നത്. ഓരോ ആഴ്ചയിലും നൂറ് കണക്കിന് സാധാരണക്കാരെയാണ് ഐഎസ് തലയറുത്തും, വെടിവച്ചും കൊലപ്പെടുത്തുന്നത്, ഇതിനു പുറമെ സ്ത്രീകളെ കൂട്ടമാനഭംഗത്തിനു ശേഷം നിഷ്ഠൂരം കല്ലെറിഞ്ഞ് കൊല്ലുന്നുമുണ്ടെന്നാണ് യുഎസ് ആർമി ഇന്റലിജൻസ് വ്യകതമാക്കുന്നത്.
അമേരിക്കൻ പട്ടാളത്തിന്റെ മേജർ ജനറലായ ജോസഫ് മാർട്ടിൻ വ്യക്തമായ തെളിവുകളോടെ ഈ കൂട്ടക്കൊലപാതകങ്ങളുടെ വിവരങ്ങൾ പുറത്ത് വിട്ടിരുന്നു. ‘പടിഞ്ഞാറൻ മൊസൂളിലാണ് കൂടുതലായും ഐഎസ് സാധാരണക്കാരെ കൂട്ടക്കൊല ചെയ്യുന്നത്. ഐഎസ് അംഗങ്ങൾ മാനസികമായി ഏറെ തകർന്നിരിക്കുകയാണ്. യുഎസിന്റെ സഹായത്തോടെ ഇറാഖി സൈന്യം പടിഞ്ഞാറൻ മൊസൂൾ പിടിച്ചടുക്കാനുള്ള ശ്രമത്തിലാണ്. ആയുധങ്ങളും ടാങ്കുകളുമായി സൈന്യം ഈ പ്രദേശത്ത് മികച്ച ആക്രമണമാണ് നടത്തുന്നത്’- ജോസഫ് മാർട്ടിൻ പറഞ്ഞു
ഐഎസിലെ നിരവധിപ്പേർ ഇപ്പോൾ തന്നെ പരാജയഭയത്താൽ പ്രദേശങ്ങൾ വിട്ട് പോകുകയാണെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ പ്രദേശത്തെ ജനങ്ങളെ കവചമാക്കി സൈന്യത്തെ നേരിടുവാനുള്ള കൊടും ക്രൂരമായ പദ്ധതിയാണ് ഭീകരർ നടപ്പിലാക്കുന്നത്. എതിർക്കുന്നവരെയും ഓടിപ്പോകുന്നവരെയും കൊലപ്പെടുത്തുകയും ചെയ്യുന്നു. ഈ പ്രദേശത്ത് 7000ത്തിലധികം മോർട്ടാർ ഷെല്ലുകളും റോക്കറ്റുകളും സൂക്ഷിച്ചിരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
നാല് ലക്ഷത്തിലധികം ജനങ്ങൾ വസിക്കുന്ന മൊസൂളിലെ ജീവിതം ഏറെ ഭയാനകമാണ്. ഇ പ്രദേശങ്ങളിലെ ജനങ്ങളെ ഏത് തരത്തിൽ രക്ഷിക്കാനുകുമെന്നറിയില്ലെന്ന് യുഎന്നിൽ ചുമതലയുള്ള മനുഷ്യാവകാശ പ്രവർത്തക ലിസെ ഗ്രാൻഡെ പറയുന്നു. യുദ്ധത്തിനു പുറമെ ആവശ്യത്തിനു ഭക്ഷണമോ കുടിക്കാൻ വെള്ളമോ ഈ പ്രദേശത്ത് ലഭിക്കുന്നില്ല എന്നതാണ് മറ്റൊരു ദു:ഖകരമായ സ്ഥിതി.
എന്നാൽ ഇറാഖി സൈന്യത്തിന്റെ വീരോചിതമായ മുന്നേറ്റം മൊസൂളിനെ മൊത്തമായി ഭീകരരിൽ നിന്നും മോചിപ്പിക്കാനാകുമെന്നാണ് കരുതുന്നതെന്ന് ലിസെ അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: