പാലക്കാട്: മനുഷ്യന്റെ നിലനില്പ്പിനാവശ്യമായ ഓക്സിജന്‍ നല്കുന്ന മരങ്ങളെ വെട്ടിമാറ്റികൊണ്ടുള്ള വികസനം നമുക്ക് ആപത്താണെന്നും അവയെ സംരക്ഷിക്കാനും കുട്ടികളെ പോലെ വളര്‍ത്താനും തയ്യാറാകുന്ന കാലത്തുമാത്രമേ വികസനം പൂര്‍ത്തിയാകൂവെന്നും കുമ്മനം രാജശേഖരന് പറഞ്ഞു. നഗരസഭ 51-ാം വാര്‍ഡിലെ താമരക്കുളം ശുചീകരണ പ്രവര്‍ത്തികളുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനത്തില്‍ മാത്രമാണ് നാം മരങ്ങളെ സ്നേഹിക്കുന്നത് മരം നട്ടാല്‍ മാത്രം പോരാ അവ വളരുന്നതുവരെ അവയെ ശുശ്രൂഷിക്കുകയും വേണമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
വി.നടേശന് അദ്യക്ഷത വഹിച്ച ചടങ്ങില്‍ ചെയര്‍പെഴ്സണ്‍ പ്രമീളാ ശശിധരന്, കൗണ്‍സിലര്‍മാരായ പ്രസന്ന നാരായണന്, കെ.സുമതി, കല്ലൂര്‍ ബാലന്, വര്‍ഗ്ഗീസ് തൊടുപറമ്പില്‍, ജല സ്വരാജ് ജില്ലാ കണ്‍വീനര്‍ കെ ശ്രീധരന്, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി എം.ഹരിപ്രസാദ്, തിരുവേങ്ങാട്ടപ്പന് ദേവസ്വം ചെയര്മാന് സുന്ദരം, ജൈയിനിമേട് വികസന സമിതി ഭാരവാഹികളായ ഗജനാര്ദ്ധനന്, എം.നാരായണന്‍കുട്ടി ,രാജേന്ദ്രന്, ശ്രുതി സ്വാമി, കൃഷ്ണന്, പ്രഭു, എന്‍.ബദരീനാഥ്, വി.കാശി വിശ്വനാഥന്, പി.സുരേഷ്, പുഷ്പകുമാര്‍, കുടുംബശ്രീ ഭാരവാഹികളായ മൂകാംബിക, സി.യശോദ എന്നിവര്‍ ചടങ്ങിന് നേത്യത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: