നമ്മുടെ സന്തോഷങ്ങള്‍ തീരുമാനിക്കുന്നതു ചാനലുകളാണോ.അല്ലെങ്കില്‍ ചാനലുകള്‍ തീര്‍ക്കുന്നതാണോ നമ്മുടെ സന്തോഷങ്ങള്‍.അങ്ങനെയാരു സംശയം.എന്തായാലും വര്‍ഷങ്ങളായി ആഘോഷങ്ങള്‍ തീര്‍ക്കുന്നതു ചാനലുകളാണ്.കുറെക്കൂടി വ്യക്തമായി പറഞ്ഞാല്‍ ചാനലുകള്‍ തീരുമാനിക്കുന്നതാണ് നമ്മുടെ സന്തോഷങ്ങള്‍.
ഇത്തവണയും വിഷുവും ഈസ്റ്ററും നമ്മെ ആഘോഷിപ്പിച്ചത് ചാനലുകളായിരുന്നു.റിമോട്ടില്‍ വിരലമര്‍ത്തി വിട്ടുപോകാതെ മുന്നില്‍ ആളുകളെ പിടിച്ചിരുത്താന്‍ മത്സരിക്കുകയായിരുന്നു ചാനലുകള്‍ .ഏറ്റവും പുതിയ സിനിമകള്‍തൊട്ട് പുതിയ കുപ്പിയില്‍ പഴയ വീഞ്ഞെന്നപോലെ കാലങ്ങളായി ആവര്‍ത്തന വിരസങ്ങളായ പരിപാടികള്‍.സിനിമാ ദൈവങ്ങളും സീരിയല്‍ മിമിക്രി താരങ്ങളുംകൂടി വെട്ടിക്കൂട്ടിയെടുത്ത അറുബോറന്‍ പരിപാടികള്‍ തന്നെയായിരുന്നു ഇത്തവണയും വിഷു ഈസ്റ്റര്‍ ആഘോഷങ്ങള്‍. നമ്മെ ആഹ്ളാദങ്ങളും ആഘോഷങ്ങളും അനുഭവിപ്പിക്കാനുളള വിധി നമ്മള് തന്നെ ചാനലുകള്‍ക്കു വിട്ടുനല്‍കിയിട്ട് നാളുകളെത്രയായി.
താരങ്ങളുടെയും അവതാരകരുടേയും പൊങ്ങച്ചവും ധാര്‍ഷ്ട്യവും നിലവാരമില്ലാത്ത തമാശകളുമായി മാത്രം കൊണ്ടാടേണ്ടവയാണോ നമ്മുടെ ആഘോഷങ്ങള്‍.അവയില്‍നിന്നും ഉണ്ടാകുന്ന സന്തോഷങ്ങള്‍.അങ്ങനെ സന്തോഷിക്കുന്നവരും ഉണ്ടെങ്കില്‍ പിന്നെന്തിനു തടയിടണമെന്നു ചോദിക്കുന്നവരും കാണാം.എങ്ങനെയെങ്കിലും നേരംപോക്കാന്‍ എന്തെങ്കിലും വേണ്ടേ,ചാനലുകളും സിനിമാക്കാരുമല്ലാതെ വേറെന്താ വഴി എന്നു തര്‍ക്കിക്കുന്നവരും ഉണ്ടാകാം.ഇത്തരം ആഘോഷ വേളകളില്‍ കുടുംബത്തെ മുഴുവനായി തളച്ചിടാന്‍ പറ്റിയതു ചാനലുകള്‍ തന്നെയെന്നാവും പൊതുഅഭിപ്രായം.ഇക്കാര്യങ്ങള്‍ പൊതുജനത്തെക്കാള്‍ നന്നായി അറിയാവുന്നവരാണ് ചാനലുകാര്.അതിനു പറ്റിയ നേരമ്പോക്കായി തരികിടകള്‍ അവര്‍ അവതരിപ്പിക്കും.സാധാരണക്കാരുടെ ദൗര്‍ബല്യങ്ങള്‍ ശരിക്കും ചൂഷണം ചെയ്യാന്‍ അവര്‍ക്കറിയാം.പലതും മസാലപ്പരിപാടികളാണ്.കുട്ടികളുടേതുപോലും ഇത്തരം മസാലകളായിട്ടുണ്ട്.
ബന്ധുക്കളുടെ പോക്കും വരവുമായിട്ടായിരുന്നു പണ്ടെത്തെ ആഘോഷങ്ങള്‍.ഒരുകുടുംബം ഒറ്റയ്ക്കല്ല ആഘോഷങ്ങള്‍, ബന്ധുക്കള്‍ക്കൊപ്പമായിരുന്നു. അങ്ങനെ ഒത്തിരിപേര് പങ്കിട്ടനുഭവിച്ച സന്തോഷങ്ങള്‍.അവയുടെ കൂട്ടായ്മകള്‍.ഇത്തരം ആഘോഷങ്ങാളായിരുന്നു പോക്കുവരവിനു നിശ്ചയിച്ചിരുന്ന ഇടവേളകള്‍.ഇന്ന് അത്തരം പോക്കുവരവുമില്ല,കൂട്ടായ്മയുടെ സന്തോഷങ്ങളുമില്ല.ആഘോഷങ്ങളെല്ലാം അവരവരുടെ കുടുംബങ്ങള്‍ക്കുള്ളില്‍ ഒതുങ്ങി.ആഹ്ളാദങ്ങള്ക്കാകട്ടെ ചാനലുകളെ ശരണം പ്രാപിക്കുന്നു.അവര്‍ അലക്കിത്തേച്ച് ഇസ്തിരിയിട്ടു തരുന്ന ആഹ്ളാദങ്ങള്‍ നമ്മള് വെട്ടിവിഴുങ്ങുന്നു.നമ്മുടെ സന്തോഷങ്ങള്‍ നമ്മള് ഉണ്ടാക്കുന്നതാണ്.ചാനലുകളോ മറ്റാരെങ്കിലുമോ റെഡിമെയ്ഡായി തരുന്നവയല്ല.ചാനല്പോലുള്ള ഏടാകൂടങ്ങളില്നിന്നുമിറങ്ങി യഥാര്‍ഥ ആനന്ദവേളകള്‍ ഇനിയെങ്കിലും നമുക്കുതീര്ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: