പുനലൂര്‍: വേനല്‍ കഴിഞ്ഞുള്ള മഴ എത്തിയതോടെ കരിഞ്ചെള്ളിന്റെ ശല്യം രൂക്ഷമായി. പുനലൂര്‍, കരവാളൂര്‍ പ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ ഇരുട്ടില്‍ ഇരിക്കേണ്ട ഗതികേടിലാണ് നാട്ടുകാര്‍. പ്രകാശമുള്ള സ്ഥലങ്ങളില്‍ പറന്നെത്തുന്ന കരിഞ്ചെള്ളുകള്‍ ശരീരത്ത് പറ്റിയാല്‍ അതിന്റെ ശരീരത്തില്‍ നിന്നമുള്ള ആസിഡ് വീണ് പൊള്ളല്‍ അനുഭവപ്പെട്ടവരും നിരവധിയാണ്. ആഹാരപദാര്‍ത്ഥങ്ങളിലും ഉറക്കത്തില്‍ ചെവിയിലും മറ്റും കടന്നുകൂടാന്‍ ശ്രമിക്കുന്ന ഇവയെ പേടിച്ച് ലൈറ്റുകള്‍ പ്രകാശിപ്പിക്കാന്‍ കൂടി കൂട്ടാക്കാത്തവരാണ് ഏറെയും. റബ്ബര്‍ ഏറെയുള്ള പ്രദേശങ്ങളില്‍ ഇതിന്റെ ബാഹുല്യവും ഏറെയാണ്. ഇവയെ നശിപ്പിക്കാന്‍ പ്രത്യേകം മരുന്നുകള്‍ കണ്ടെത്താതും, മറ്റുജീവികള്‍ കരിഞ്ചെള്ളിനെ ഭക്ഷണമാകാത്തതും ഇവ പെരുകാന്‍ കാരണമാകുന്നു.
















