തിരുവനന്തപുരം: മലങ്കര സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കനകക്കുന്ന് സൂര്യകാന്തി ഗ്രൗണ്ടില്‍ മാമ്പഴക്കാലം ഫാമിലി എക്‌സ് പോ ആരംഭിച്ചു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മാമ്പഴങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. മധുരമേറിയ അല്‍ഫോണ്‍സ മുതല്‍ തിരുവനന്തപുരത്തിന്റെ സ്വന്തം കോട്ടുക്കോണം മാങ്ങ വരെ അമ്പതില്‍പ്പരം വ്യത്യസ്ത മാമ്പഴങ്ങള്‍ മേളയില്‍ അണിനിരക്കുന്നു. കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഉല്‍പാദിപ്പിച്ച മാമ്പഴങ്ങളുമുണ്ട്. ഇതോടൊപ്പം ഇത്തവണ വ്യത്യസ്തയിനം തേന്‍ ഉല്‍പ്പന്നങ്ങളുമായി തേന്‍ മേളയുമുണ്ട്.
ഒരു കുടുംബത്തിനാവശ്യമായ എല്ലാത്തരം സാധനങ്ങളും സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാകുന്ന തരത്തില്‍ നൂറില്‍ പരം പ്രദര്‍ശന സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. രാവിലെ 11.30 മുതല്‍ രാത്രി 9 വരെയാണ് മേളയുടെ സമയം. മേയ് ഒന്നിന് മേള സമാപിക്കും.
















