തൊടുപുഴ: ജില്ലാ കളക്ടര്‍ ജി.ആര്‍.ഗോകുലിന്റെ നേതൃത്വത്തില്‍ തൊടുപുഴ ന്യൂമാന്‍കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തിയ താലൂക്കുതല ജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട് നേരത്തേ ഓണ്‍ലൈനായി ലഭിച്ച 5200 ലേറെ അപേക്ഷകളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായത്തിനായി ലഭിച്ച 4,036 അപേക്ഷകളില്‍ അര്‍ഹതക്കനുസരിച്ച് ധനസഹായം ലഭ്യമാക്കണമെന്ന ശുപാര്‍ശയോടെ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കും. ഇതിനായി ആകെ 85,03,000 രൂപക്കുളള ധനസഹായം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. മറ്റ് ആവശ്യങ്ങള്‍ക്കായി പൊതുജനങ്ങള്‍ സമര്‍പ്പിച്ച 1200 അപേക്ഷകളില്‍ അപേക്ഷകര്‍ക്ക് മറുപടി നല്‍കുന്നതിന് വിവിധ വകുപ്പുകള്‍ക്ക് കൈമാറി. ചൊവ്വാഴ്ച ജനസമ്പര്‍ക്കപരിപാടിയുടെ വേദിയില്‍ കളക്ടര്‍ നേരിട്ട് സ്വീകരിച്ച 172 അപേക്ഷകളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികില്‍സാ ധനസഹായത്തിനുളള 36 അപേക്ഷകളില്‍ അര്‍ഹമായ തുക അനുവദിക്കാന്‍ ശുപാര്‍ശ നല്‍കി.
മരത്തില്‍ നിന്നും വീണ് ചികിത്സയില്‍ കഴിയുന്ന ചെപ്പുകുളം ഉദയം പൂമറ്റത്തില്‍ സാബു സുബ്രമണ്യന് തൊഴില്‍ വകുപ്പില്‍ നിന്നും 50,000 രൂപ ലഭ്യമാക്കാന്‍ ജില്ലാ കളക്ടര്‍ ശുപാര്‍ശ ചെയ്തു. ഇതിനുളള അപേക്ഷ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് നല്‍കി.
മറ്റ് ആവശ്യങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ട അപേക്ഷകള്‍ അടിയന്തന്ത
ിരമായി നടപടി സ്വീകരിക്കുന്നതിന് വിവിധ വകുപ്പുകള്‍ക്ക് കൈമാറി. ജനസമ്പര്‍ക്ക പരിപാടിയില്‍ എ.ഡി.എം. കെ.കെ. ആര്‍ പ്രസാദ്, ആര്‍.ഡി.ഒ. പി. ജി. രാധാകൃഷ്ണന്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സന്നിഹതരായിരുന്നു. തൊടുപുഴ തഹസില്‍ദാര്‍ സി. ആര്‍. സോമനാഥന്‍ നായര്‍, അഡീഷണല്‍ തഹസില്‍ദാര്‍ വി.ആര്‍ ലത, ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ ജീവനക്കാരും വിവിധവകുപ്പ് മേധാവികളുടെ മേല്‍ നോട്ടത്തില്‍ മറ്റു വകുപ്പുകളിലെ ജീവനക്കാരും ജനസമ്പര്‍ക്കപരിപാടി വിജയിപ്പിക്കുന്നതിന് പ്രയത്‌നിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായത്തിനായി തൊടുപുഴ താലൂക്കില്‍ നിന്നും നേരത്തേ അപേക്ഷ നല്‍കിയവരില്‍ തുക അനുവദിക്കപ്പെട്ട 39 പേര്‍ക്ക് ഇന്നലെ ജനസമ്പര്‍ക്ക പരിപാടിയുടെ വേദിയില്‍ വെച്ച് 7.45 ലക്ഷം രൂപ വിതരണം ചെയ്തു.
ധനസഹായത്തിനായി തൊടുപുഴ താലൂക്കില്‍ അപേക്ഷിച്ചവരില്‍ 237 പേര്‍ക്കായി അനുവദിച്ച 31.60 ലക്ഷം രുപ വിതരണം ചെയ്തു വരുന്നതായി അധികൃതര്‍ അറിയിച്ചു.
















