പാലക്കാട്: പെട്രോളിനും ഡീസലിനും സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്ന അധികനികുതി പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്ന അതേ നിരക്കിലുള്ള നികുതി മാത്രമെ ഈടാക്കാവു എന്ന് ബിഎംഎസ് ജില്ലാ പ്രസിഡന്റ് ടി.എം.നാരായണന് ആവ്യപ്പെട്ടു.ജില്ലാ ഓട്ടോറിക്ഷാ മസ്ദൂര്‍സംഘം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്‍ഷുറന്‍സ് വര്‍ദ്ധനവ് പിന് വലിക്കുക, പെട്രോളിനും ഡീസലിനും സബ്സീഡി നല്‍കുക.
ക്ഷേമനിധിയിലെ അപാകതകള്‍ പരിഹരിക്കുക,പെന്ഷന് 3000 രൂപയാക്കുക എന്നീ ആവശ്യങ്ങളും യോഗം ആവശ്യപ്പെട്ടു.യൂണിയന് പ്രസി.ആര്.സുരേഷ് അധ്യക്ഷത വഹിച്ചു.ജില്ലാ ജോ.സെക്ര.സലീം തെന്നാലിപുരം, എസ്.സുദര്ശന്, എസ്.അമര്‍നാഥ്, പി.മുരുകേശന്, യു.പരശുരാം, രാമദാസ് എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികള്‍ ആര്.സുരേഷ്(പ്രസിഡന്റ്), പരശുരാം,രാമദാസ്, സേതുമാധവന്, മുരുകേശന്(വൈസ്പ്രസിഡന്റ്),സുദര്ശനന്(ജനറല്‍ സെക്രട്ടറി),മണികണ്ഠന്, ശിവശങ്കരന്, സ്വാമിനാഥന്, രവി(ജോയിന്റ് സെക്രട്ടറി), ഗോപി മു്ണ്ടൂര്(ട്രഷറര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: