പാലക്കാട്: ജില്ലയുടെ നവീകരിച്ച ഔദ്യോഗിക വെബ്സൈറ്റായ ുമഹമസസമറ.ിശര.ശി ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നത്.
ജില്ലയുടെ ചരിത്രം, ഭൂപടം, ജനപ്രതിനിധികളുടെ വിവരങ്ങള്‍,ജനസംഖ്യാനുപാതം, വിസ്തീര്‍ണ്ണം, റവന്യൂ ഡിവിഷനുകള്‍,താലൂക്കുകള്‍, ബ്ലോക്കുകള്‍, പഞ്ചായത്തുകള്‍,നഗരസഭകള്‍,സാക്ഷരതാ നിരക്ക്, ചെക്ക്പോസ്റ്റുകള്‍,ആരാധനാലയങ്ങള്‍,ഉത്സവങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെട്ട അടിസ്ഥാന വിവരങ്ങള്‍, ഭരണ സംവിധാനം, ടൂറിസം കേന്ദ്രങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍, ഡാമുകള്‍, നദികള്‍, തുടങ്ങിയവ സംബന്ധിച്ച് വെബ്സൈറ്റില്‍ പ്രതിപാദിച്ചിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ സംബന്ധിച്ചും വൈബ്സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാണ്.
‘അസെറ്റ്സ് ഓഫ് പാലക്കാട്’ എന്ന പേരില്‍ ജില്ലയുടെ പശ്ചാത്തലം വിവരിക്കുന്ന വര്‍ണ്ണാഭമായ ചിത്രങ്ങളും വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വെബ്സൈറ്റിലെ വിവരങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. എ.ഡി.എം എസ്. വിജയന്, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ശ്രീലത, സീനിയര്‍ സൈന്റിസ്റ്റ് സുരേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: