ഷൊര്‍ണൂര്‍: ട്രെയിനിലെ യാത്രക്കാരനെ മര്‍ദ്ദിച്ച് പരിക്കേല്പിച്ച് അഞ്ച് ലക്ഷം രൂപയും രണ്ട് മൊബൈല്‍ ഫോണുകളും കവര്‍ന്ന മൂന്നംഗ സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റിലായി. എറണാംകുളം പള്ളുരുത്തി കാക്കത്തറ വീട്ടില്‍ ഇജാസ് (19) നെയാണ് പാലക്കാട് റെയില്‍വെ ഡി.വൈ.എസ്പി.ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള അന്വോഷണ സംഘം അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകുന്നേരം ആറു മണിയോടെ എറണാംകുളം ചെമ്പിട്ട പള്ളി അമ്മായി മുക്കില്‍ വെച്ച് പിടികൂടുകയായിരുന്നു. യുവാവില്‍ നിന്ന് ഒരു ലക്ഷത്തി പതിനായിരം രൂപയും പോലീസ് പിടിച്ചെടുത്തു.മറ്റൊരു പ്രതിയായ എറണാംകുളം മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് ചക്കാമടം വീട്ടില്‍ അഫ്സല് എന്ന അപ്പു (29) വിനെ കഴിഞ്ഞ ആഴ്ച അന്വോഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
ഇയാള്‍ ഇപ്പോള്‍ റിമാണ്ടിലാണ്. കേസില്‍ ഒരാളെ കൂടി പിടികിട്ടാനുണ്ടു. ബാക്കി പണവും മൊബൈല്‍ ഫോണുകളും ഇയാളുടെ പക്കലാണെന്ന് ഷൊര്‍ണൂര്‍ റെയില്‍വെ എസ്.ഐ. പി. എം. ഗോപകുമാര്‍ പറഞ്ഞു. എട്ടിന് രാത്രി 11 ന് ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷന് എ കാബിന് സമീപമാണ് കവര്‍ച്ച നടന്നത്. അമൃത എകസ് പ്രസ്സില്‍ പാലക്കാട്ട് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന തൃശൂരിലെ മരുന്ന് മൊത്ത വിതരണ സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്റായ മണ്ണുത്തി മാടക്കത്തറ വീട്ടില്‍ വിപിന്റെ പക്കല്‍ നിന്നാണ് മൂന്നംഗ സംഘം അഞ്ച് ലക്ഷം രൂപയും രണ്ട് മൊബൈല്‍ ഫോണുകളും ആകമിച്ച് തട്ടിയെടുത്തത്. അക്രമത്തില്‍ വിപിന്‍ പരുക്കേറ്റിരുന്നു. ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ണ്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: