കൊല്ലങ്കോട്: മലയോര-ഗ്രാമപ്രദേശങ്ങളില്‍ അനധികൃത മദ്യവില്പന സജീവം. ഇതു തടയേണ്ട വകുപ്പ് ഉദ്യോഗസ്ഥര്‍ വിവരം ലഭിച്ചിട്ടും് പരിശോധന നടത്താത്തതിനാല്‍ അനധികൃത മദ്യവില്പന കൊഴുക്കുകയാണ്.
കൊല്ലങ്കോട്, എലവഞ്ചേരി, മുതലമട, വടവന്നൂര്‍ പഞ്ചായത്തുകളിലെ ചെറുകവലകളും മലയോര മേഖലകളിലെ തോട്ടങ്ങളും കേന്ദ്രീകരിച്ചാണ് മദ്യവില്പന്. നെന്മാറ, കൊല്ലങ്കോട്,ചിറ്റൂര്‍, എന്നിവിടങ്ങളിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിദേശമദ്യഷാപ്പുകള്‍ നിര്‍ത്തിയതോടെയാണ് വാറ്റുചാരായവും അനധികൃത മദ്യവില്പനയും തിരിച്ചുവന്നത്. ഒരു സംഘം ആളുകള്‍ ചേര്‍ന്നാണ് മൊബൈല്‍ മദ്യവില്പനയും തുടങ്ങിയിരിക്കുന്നത്. കൊല്ലങ്കോട് തന്നെ പ്രവര്‍ത്തിക്കുന്ന അഞ്ചംഗ സംഘം ആയിരം രൂപ വീതം മുതല്‍ മുടക്കി സര്‍ക്കാര്‍ മദ്യ വില്ലനകേന്ദ്രത്തില് നിന്നു ചെറു ബോട്ടിലുകള്‍ വാങ്ങി ആവശ്യക്കാര്‍ക്ക് കൂടിയ വിലക്ക് വിറ്റ് കിട്ടുന്നതുക മുടക്കുമുതലില്‍ നിന്നും അവരവര്‍ എടുത്ത ശേഷം ലാഭം കിട്ടിയ തുകക്ക് വീണ്ടും മദ്യക്കുപ്പികള്‍ വാങ്ങി വില്പന നടത്തുകയാണ്.
പട്ടണത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുതല്‍ കെട്ടിടം പണിക്ക് പോകുന്നവര്‍ വരെ ഇവരുടെ കസ്റ്റമറാണ്. വിഐപി കസ്റ്റമര്‍ മുതല്‍ ഇടത്തരമുള്ളവര്ക്ക് മൊബൈല്‍ ഫോണില്‍ വിളിച്ചാല്‍ മതി ഇവര്‍ മദ്യം എത്തിച്ചു കൊടുക്കും പറഞ്ഞ രൂപ കിട്ടുന്നതായും പറയുന്നു.ഇത്തരം വില്പനക്കാര് സജീവമായി മദ്യ വില്പന നടത്തുമ്പോഴും രഹസ്യ വിവരം ലഭിച്ചാല്‍ മാത്രമെ പരിശോധനയുള്ളു കാരണം മതിയായ ഉദ്യോഗസ്ഥരില്ലെന്നതാണ് ഇവര്‍ പറയുന്ന ന്യായീകരണം.
ഒരു കാലത്ത് തമിഴ്നാട്ടില്‍ നിന്നു കേരളത്തിലേക്ക് സ്പിരിറ്റൊഴുകിയ വാളയാര്‍, ഗോപാലപുരം, മീനാക്ഷിപുരം, ഗോവിന്ദാപുരം ചെക്ക് പോസ്റ്റില്‍ കഴിഞ്ഞ ആറ് വര്‍ഷമായി പിടികൂടിയത് ഒന്നോ രണ്ടോ തവണ മാത്രം.എന്നാല്‍ ആഡംബര വാഹനത്തില്‍ ഇപ്പോഴും സ്പിരിറ്റ് കടത്ത് സജീവമാണെന്നാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നു ലഭിക്കുന്ന രഹസ്യവിവരം.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലം മുതല്‍ സ്പിരിറ്റ് കടത്തുന്ന വാഹനം തടയാനോ പിടിക്കാനോ പാടില്ലന്ന് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം ഇപ്പോഴും തുടരുന്നതായി പറയുന്നു. എലവഞ്ചേരി പഞ്ചായത്തിലെ കരിങ്കുളം കുംബളക്കോട് മലപ്രദേശം തുടങ്ങുന്ന സ്ഥലങ്ങള്‍ നെന്മാറ റെയിഞ്ചിന്റെ കീഴിലാണെന്നും ഇവിടെ വാഹനം ഇല്ലാത്ത കാരണത്താല്‍ ഉദ്യോഗസ്ഥരുടെ പരിശോധന കാര്യക്ഷമമല്ലന്ന് മനസ്സിലാക്കിയാണ് അനധികൃത മദ്യവില്പനയും വ്യാജവാറ്റ് ചാരായവില്പനയും ഈ പ്രദേശങ്ങളിലും മറ്റു ഭാഗങ്ങളിലും തകൃതിയില്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: