കൂറ്റനാട്: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കൂറ്റനാട് സ്റ്റാന്റില്‍ ഇന്നു മുതല്‍ ബസുകള്‍ കയറി തുടങ്ങും. ബസുകള്‍ കയറുന്നതു സംബന്ധിച്ച് നാഗലശ്ശേരി പഞ്ചായത്ത് ഓഫീസില്‍
ജോയിന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ ടന്ന യോഗത്തിലാണ് തീരുമാനം.
ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകള്‍ സ്റ്റാന്റിന് മുന്‍വശത്തും, കെഎസ്ആര്‍ടിസി അടക്കമുള്ള മറ്റു ബസ്സുകള്‍ സ്റ്റാന്റില്‍ കയറിയും സര്‍വ്വീസ് നടത്തും. ബസ് സ്റ്റാന്റില്‍ ഉപയോഗശൂന്യമായി കിടന്നിരുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഇതിന്റെ ഭാഗമായി പുനസ്ഥാപിച്ചിട്ടുണ്ട്. യാഗത്തില്‍ പോലീസ് അധികാരികള്‍, പ്രൈവറ്റ് ബസ് പ്രതിനിധികള്‍, കെഎസ്ആര്‍ടിസി പതിനിധികള്‍, വ്യാപാരികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
23 വര്‍ഷം മുമ്പ് 1994 ആഗസ്റ്റ് 12ന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്ച്യുതാനന്ദനായിരുന്നു ഉദ്ഘാടകന്‍. കൂറ്റനാട് പട്ടാമ്പി റേഡിലാണ് വി.പി. ആതന്‍കുട്ടി സ്മാരക ബസ് സ്റ്റാന്റ്.
കൂറ്റനാട് ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം, നഗരവികസനം തുടങ്ങി ഏറെ പ്രതീക്ഷയോടെയാണ് സ്റ്റാന്റ് ആരംഭിച്ചത്.എന്നാല്‍ പിന്നീടങ്ങോട്ട് നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് നിര്‍മ്മിച്ച ബസ് സ്റ്റാന്റ് നോക്കുകുത്തിയായി മാറുന്ന കാഴ്ചയായിരുന്നു.ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രമാണ് ബസുകള്‍ സ്റ്റാന്റില്‍ കയറിയത്. സാമൂഹ്യ വിരുദ്ധരുടെ താവളമായി സറ്റാന്റ് മാറി.
കൂറ്റനാട് സെന്ററില്‍ നിന്ന് ഏറെ ദൂരത്തായി ബസ് സ്റ്റാന്റിന് വേണ്ടി സ്ഥലം ഏടുത്തതോടെ വിവാദങ്ങള്‍ക്ക് തുടക്കമായി. ബസ് സ്റ്റാന്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തിയ ഗ്രാമ പഞ്ചായത്ത് അധികൃതര്‍ക്ക് സ്റ്റാന്റില്‍ ബസുകള്‍ കയറ്റുന്നതിന് ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. ആദ്യമൊക്കെ പോലീസ് സഹായത്തോടെ ബസുകള്‍ സ്റ്റാന്റില്‍ കയറിയിരുന്നെങ്കിലും പോലീസ് പിന്മാറിയതോടെ സ്റ്റാന്റിനെ കയ്യൊഴിയുകയായിരുന്നു.
സ്റ്റാന്റിനു സമീപത്തായി സബ് ട്രഷറി, കാര്‍ഷിക വികസന ബാങ്ക്, സഹകരണ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: