മാനന്തവാടി: പ്രണയ വിവാഹത്തിന്റെ പേരില്‍ എരുമത്തെരുവ് സ്വദേശിക ളായ അരുണും സുകന്യയും നേരിട്ടുന്ന ഊരുവിലക്ക് വിവാദത്തില്‍.സുകന്യ പ്രധാനമന്ത്രിക്കയച്ച പരാതി പ്രകാരം അന്വേഷണം നടത്തി.മുഖ്യമന്ത്രിയുടെ ഓഫീസ് വഴി സാമൂഹിക നീതി വകുപ്പിലും അവിടെ നിന്ന് മാനന്തവാടി പോലീസ് സ്റ്റേഷനിലേക്കും പരാതി എത്തി.2012 ലാണ് അരുണും സുകന്യയും പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം റജിസ്റ്റര്‍ ചെയ്തത്.ആചാരം തെറ്റിച്ചതിന്റെ പേരില്‍ ഇരുവര്‍ക്കും സമുദായം ഭ്രഷ്ട് കല്പ്പിച്ചെന്നാണ് പരാതി.ഇതിനേ തുടര്‍ന്നാണ് സുകന്യ പ്രധാനമന്ത്രിക്ക് പരാതി അയച്ചത്:
മാനന്തവാടി പോലീസ് പരാതിക്കാരേയും സമുദായ നേതാക്കളേയും വിളിച്ചു വരുത്തി പ്രശ്നം ചര്‍ച്ച ചെയ്തങ്കിലും പരിഹാരമായില്ല. അരുണ്‍ ഭട്ട് സമുദായക്കാരനാണെന്നും യാദവ സമുദായത്തിന്റെ ആചാരാനുഷ്ഠാനങ്ങളില്‍ ഭട്ട് സമുദായക്കാരെ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നാണ് യാദവ സമുദായ പ്രതിനിധികള്‍ പറയുന്നത്.ഇവര്‍ക്ക് യാതൊരു വിധത്തിലുള്ള ഊരുവിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും യാദവ സേവാ സമിതി ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: