ആര്യനാട്: പരിപാടിക്ക് വൈകിയെത്തിയതിന് മിമിക്രി കലാകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ബിജെപി അരുവിക്കര മണ്ഡലം കമ്മിറ്റി ആര്യനാട് പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു. പ്രതിഷേധ കൂട്ടായ്‌മ ചലച്ചിത്ര സംവിധായകന്‍ തുളസിദാസ് ഉദ്ഘാടനം ചെയ്തു.
ജീവിതത്തിലെ ദുഖങ്ങള്‍ മറച്ചുവച്ചാണ് മിമിക്രി കലാകാരന്‍മാര്‍ കാണികളെ രസിപ്പിക്കുന്നത്. കണ്ണുനീര്‍ ഇറ്റുവീഴുമ്പോഴും കാണികളെ ചിരിപ്പിക്കുന്നവര്‍. കലാകാരന്മാര്‍ക്ക് ഒപ്പമെന്ന് വീമ്പിളക്കുന്നവരാണ് അവരെ പരസ്യമായും രഹസ്യമായും ആക്രമിക്കുന്നതെന്നും തുളസിദാസ് പറഞ്ഞു. കഴിഞ്ഞ എട്ടിന് രാത്രിയാണ് ചലച്ചിത്ര–സീരീയല്‍താരം അസീസ് നെടുമങ്ങാടിന് ആക്രമണമേറ്റത്. വെള്ളറട ചാമവിള ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പരിപാടിക്ക് എത്താന്‍ ഒരു മണിക്കൂര്‍ വൈകിയതിനെ തുടര്‍ന്നാണ് ക്രൂരമായി മര്‍ദ്ദിച്ചത്.
ബിജെപി മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ് അധ്യക്ഷത വഹിച്ചു. കോമഡി താരങ്ങളായ ബിനു ബി.കമല്‍, അസീംഷാ, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് മുക്കംപാലമൂട് ബിജു, സംസ്ഥാന സമിതിയംഗങ്ങളായ ബാഹുലേയന്‍, പ്രീതാശ്രീകുമാര്‍, മണ്ഡലം ഭാരവാഹികളായ എം.വി.രഞ്ജിത്, ജ്യോതികുമാര്‍, പുതുകുളങ്ങര അനില്‍, പാറയില്‍ മധു, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
അസീസിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ജന്മനാടായ പുതുകുളങ്ങരയിലും സുഹ്യത്തുക്കള്‍ പ്രകടനം നടത്തി. ചാരുംമൂട്ടില്‍ നിന്ന് ആരംഭിച്ച പ്രകടനം പുതുകുളങ്ങരയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളായ ഉഴമലയ്‌ക്കല്‍ വേണുഗോപാല്‍, പുതുകുളങ്ങര അനില്‍, സക്കീര്‍ ഹുസൈന്‍, ജയരാജ്, പാറയില്‍ മധു, സുനില്‍ പുളിമൂട്, പരുത്തിക്കുഴി ഷൈജു, ശ്രീകണ്ഠന്‍ തുടങ്ങിയവരും സംസാരിച്ചു.
















