കൂറ്റനാട് : യോഗയില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിന് ഉടമയായി ആനക്കര സ്വദേശിയായി യുവാവ്.ആനക്കര ചേക്കോട് കുറ്റിപ്പുറത്തില്‍ അബൂബക്കറിന്റെ മകന് മുഹമ്മദ് ഷെഫീഖ് ആണ് എറണാകുളത്ത് നടന്ന മത്സരത്തില്‍ റൊക്കോര്‍ഡ് ഇട്ടത്.
ഒരു മിനിറ്റില്‍ 14 ആസനങ്ങള്‍ ഇട്ടുകൊണ്ടാണ് യോഗയിലെ പുതിയ ചരിത്രം കുറിച്ചത്.യോഗയില്‍ ഡിപ്ലോമയെടുത്ത് ഷെഫീഖ്.ബിബിഎയും പാസായി.വര്‍ഷങ്ങളായി എടപ്പാള്‍ എച്ച്.ജി.എസ് കളിയില്‍ ഹനീഫ് ഗുരുക്കളില്‍ കളരി അഭ്യസിക്കുന്നു.
ഇപ്പോള്‍ വിവിധ സ്ഥലങ്ങളില്‍ യോഗയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്കുന്നു.മാതാവ് സെനാബ.സഹോദരന് മുഹമ്മദ് ഷെമീം
പ്രതികരിക്കാൻ ഇവിടെ എഴുതുക: