കല്‍പ്പറ്റ:ഡിഎംവിംസിലെ ഉദര-കരള്‍രോഗ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക കരള്‍രോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു.മനുഷ്യശരീരത്തിലെ രണ്ടാമത്തെ വലിയ അവയവമായ കരളിന്റെ പരിപാലനത്തെകുറിച്ചും രോഗങ്ങളെ കുറിച്ചും ജനങ്ങളെ ഉദ്ബോധിപ്പിക്കുവാനായിലോകാരോഗ്യസംഘടന ഏപ്രില്‍ 19 ലോക കരള്‍ദിനമായി ആചരിക്കുന്നു. ഇന്ത്യയില്‍ ഏകദേശം 5.5 കോടി കരള്‍രോഗികള്‍ ഉണ്ടെന്നും അതില്‍ ഏകദേശം 3.33 കോടി പേര് മരിക്കുന്നുവെന്നുമാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കരള്‍രോഗികളുടെ എണ്ണത്തിലും മരണ നിരക്കിലും ആദ്യത്തെ 3 സംസ്ഥാനങ്ങളില്‍ ഒന്നാണ്കേരളം എന്നത് ഇതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.ഏപ്രില്‍ 19 ന് രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ക്യാമ്പില്സ്കാനിംഗ്, എസ്.ജി.ഒ.ടി, എസ്.ജി.പി.ടിതുടങ്ങിയടെസ്റ്റുകള്ക്ക് 30% വരെ ഇളവുകള്‍ നല്കുന്നു.മഞ്ഞപ്പിത്തം, അമിതകൊഴുപ്പ്, കരള്‍വീക്കം, പ്രവര്‍ത്തന തകരാറ് എന്നിവയാണ് കരളിനെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍. അടിക്കടിയുണ്ടാകുന്ന ഓക്കാനവും ഛര്‍ദ്ദിയും, എല്ലായ്പ്പോഴുമുള്ള മയക്കം, തലചുറ്റല്‍, മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുക, കണ്ണുകള്‍-ത്വക്ക്-നഖങ്ങള്‍ എന്നിവയ്ക്ക് മഞ്ഞനിറംകാണുക, അടിവയറിലെ നീര് തുടങ്ങിയവയിലേതെങ്കിലും ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്ക്കുംബുക്കിംഗിനും: 04936 287222.
പ്രതികരിക്കാൻ ഇവിടെ എഴുതുക: