കല്‍പ്പറ്റ : മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ടു എന്നാരോപിച്ച് ചെന്നലോട് യു.പിസ്ക്കൂളില് നിന്നും തരിയോട് ഹൈസ്ക്കൂളിലേക്ക മാറ്റിയ ഷാജു മാസ്റ്ററെ ശിക്ഷാനടപടിയുടെ ഭാഗമായി വീണ്ടും സസ്പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംയുക്ത അധ്യാപക സമിതിയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ അധ്യാപക പരിശീലനല കേന്ദ്രങ്ങളിലേക്ക് മാര്‍ച്ചും വിശദീകരണവും നടത്തി. കെ.പി.എസ്.ടി.എ ജില്ലാ സെക്രട്ടറി സുരേഷ് ബാബു വാളല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ എം.വി.രാജന്, ടോമി ജോസഫ്, നേതാക്കളായ കെ.ജി ജോണ്സണ്, അബ്രഹാം കെ മാത്യു, സന്തോഷ്കുമാര്‍ അരിമുള, എം.സുനില്‍കുമാര്‍, വി.ബേബി, കെ.ഗിരീഷ്, ജോസ് മാത്യൂ, ഇ.ജെ.ഫ്രാന്‍സിസ്, പി.ടി.മാത്യൂ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: