കൊല്ലം: വിഷുദിനത്തില്‍ ഗുരുവായൂര്‍ സര്‍വീസ് നിര്‍ത്തലാക്കിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഭക്തജനങ്ങളും ക്ഷേത്രോപദേശകസമിതിയും വിശ്വഹിന്ദുപരിഷത്തും പ്രതിഷേധത്തിനൊരുങ്ങുകയാണ്. ഭക്തജനങ്ങള്‍ കെഎസ്ആര്‍ടിസി അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അധികാര കേന്ദ്രങ്ങളെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
മന്ത്രിയുടെ മതവിവേചനം അവസാനിപ്പിക്കണമെന്ന് വിശ്വഹിന്ദുപരിഷത്ത് ആവശ്യപ്പെട്ടു. മന്ത്രി ഭക്തരോട് മാപ്പ് പറയണം. നിരവധി സര്‍വീസുകള്‍ കെഎസ്ആര്‍ടിസിക്ക് ഉള്ളപ്പോള്‍ വിഷു ദിനത്തില്‍ ഗുരുവായൂരപ്പനെ കാണാന്‍ ഒരുനാട് ആശ്രയിക്കുന്ന സര്‍വീസ് തന്നെ നിര്‍ത്തലാക്കി മലയാറ്റൂരിലേക്ക് അയച്ചത് പ്രതിഷേധാര്‍ഹമാണെന്നും ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് ആര്‍.വാസുദേവന്‍നായരും ജില്ലാസെക്രട്ടറി കെ. ജയദേവനും പറഞ്ഞു. ചവറ തെക്കന്‍ഗുരുവായൂരില്‍ നിന്നും ഗുരുവായൂരിലേക്കുള്ള പതിവ് സര്‍വീസാണ് വിഷുദിനത്തില്‍ നിലച്ചത്. പകരം ബസ് മലയാറ്റൂര്‍ പള്ളിയിലേക്ക് സര്‍വീസ് നടത്തുകയായിരുന്നു.
മന്ത്രി തോമസ് ചാണ്ടിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ബസ് സര്‍വീസ് മലയാറ്റൂര്‍ പള്ളിയിലേക്ക് മാറ്റി സര്‍വീസ് നടത്തിയതബസ് മുടങ്ങിയതിനെത്തുടര്‍ന്ന് വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട ക്ഷേത്ര ഭാരവാഹികള്‍ക്കാണ് മന്ത്രിയുടെ നിര്‍ദ്ദേശാനുസരണമാണ് നടപടിയെന്ന് മറുപടി കിട്ടിയത്. നാല്‍പ്പത് വര്‍ഷമായി തുടരുന്ന സര്‍വീസാണ് മന്ത്രിയുടെ ഇടപെടല്‍ മൂലം മുടങ്ങിയത്.
നിരവധി ഭക്തര്‍ അന്നേദിവസം ബസ് കാത്ത് നിന്നെങ്കിലും നിരാശയായിരുന്നു ഫലം. 17 വര്‍ഷം ഈ ബസില്‍ ജോലി ചെയ്തിരുന്ന കണ്ടക്ടറെ കഴിഞ്ഞവര്‍ഷം നാട്ടുകാരും ക്ഷേത്ര ഉപദേശകസമിതിയും ആദരിക്കുകവരെ ചെയ്തിട്ടുണ്ട്.
















