Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

നിലമ്പൂരില്‍ അഴിമതി വിവാദം കത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2017, 12:40 pm IST
in Malappuram

നിലമ്പൂര്‍: വന്‍തട്ടിപ്പിന്റെ കഥകളാണ് നിലമ്പൂര്‍ നഗരസഭയില്‍ നിന്ന് പുറത്തുവരുന്നത്. റിലയന്‍സ് ജിയോ ഒപ്ടിക് ഫൈബര്‍ കേബിള്‍ സ്ഥാപിക്കുന്നതിലൂടെ നഗരസഭക്ക് മൂന്നുകോടി രൂപ വരുമാനം ലഭിക്കുമെന്ന് കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടായിരുന്നു തട്ടിപ്പിന്റെ തുടക്കം. ഈ പ്രഖ്യാപനം വന്ന് ഒരുവര്‍ഷത്തിന് ശേഷം കൗണ്‍സില്‍ പോലുമറിയാതെ ചിലര്‍ 68.47 ലക്ഷം രൂപക്ക് കരാര്‍ ഉറപ്പിച്ചു.

പ്രവൃത്തി അനുമതിയില്ലാതെ റോഡ് വെട്ടിക്കീറി റിലയന്‍സ് കേബിള്‍ സ്ഥാപിക്കുന്നത് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞതോടെയാണ് ഈ പകല്‍കൊള്ള പുറത്തായത്.

യുഡിഎഫ് ഭരണസമിതിയിലെ കോണ്‍ഗ്രസിന്റെ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥാണ് കേബിള്‍ സ്ഥാപിക്കുന്നതിന് കട്ടിങ് ഫീസും ലൈസന്‍സും തറവാടകയുമടക്കം മൂന്നുകോടി രൂപ നഗരസഭക്കു ലഭിക്കുമെന്ന് 2016 മാര്‍ച്ച് മൂന്നിലെ കൗണ്‍സില്‍ യോഗത്തെ അറിയിച്ചത്. ചാലക്കുടി നഗരസഭ കേബിള്‍ സ്ഥാപിക്കാന്‍ മീറ്ററിന് 750 രൂപ തറവാടക ഈടാക്കിയിട്ടുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ വിശദീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ റിലയന്‍സ് അധികൃതരുമായി ചര്‍ച്ച നടത്താന്‍ ചെയര്‍പേഴ്‌സണെയും സെക്രട്ടറിയെയും കൗണ്‍സില്‍ യോഗം ചുമതലപ്പെടുത്തുകയായിരുന്നു. നിലമ്പൂര്‍ നഗരസഭയിലെ 11 റോഡുകളിലൂടെ 13കിലോ മീറ്റര്‍ ദൂരത്തില്‍ കേബിള്‍ സ്ഥാപിക്കാനാണ് റിലയന്‍സ് അനുമതി തേടിയത്. മീറ്ററിന് 500 രൂപ ഊടാക്കിയാല്‍പോലും നഗരസഭക്ക് രണ്ടേകാല്‍കോടി രൂപ വരുമാനം ലഭിക്കുമായിരുന്നു.

റിലയന്‍സുമായി ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ചയിലെ വിവരങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ വെക്കാതെ മാര്‍ച്ച് ഒമ്പതിന് നഗരസഭ ചെയര്‍പേഴ്‌സണിന്റെ മുന്‍കൂര്‍ അനുമതിയോടെയാണ് 6847500 രൂപ ഈടാക്കി കേബിള്‍ സ്ഥാപിക്കാന്‍ റോഡ് മുറിക്കാന്‍ നഗരസഭാ സെക്രട്ടറി റിലയന്‍സിന് അനുമതി നല്‍കിയത്. റോഡ് മുറിക്കുന്നത് സംബന്ധിച്ച് വിശദവിവരങ്ങള്‍ നഗരസഭ എന്‍ജിനീയറെ അറിയിച്ച് അനുമതി വാങ്ങിക്കണമെന്ന നിര്‍ദ്ദേശവും പാലിക്കാതെയാണ് റിലയന്‍സ് റോഡ് വെട്ടിക്കീറിയത്.

നഗരസഭ ചെയര്‍പേഴ്‌സണ്‍ മുന്‍കൂര്‍ അനുമതി നല്‍കിയാല്‍ അടുത്ത സാധാരണ കൗണ്‍സില്‍യോഗത്തില്‍ ഇക്കാര്യത്തില്‍ അംഗീകാരം വാങ്ങണമെന്നാണ് മുനിസിപ്പല്‍ ചട്ടം. എന്നാല്‍ റിലയന്‍സിന് അനുമതി നല്‍കി ആറു കൗണ്‍സില്‍ യോഗങ്ങള്‍ നടന്നെങ്കിലും അനുമതി വാങ്ങിയില്ല. ചക്കാലക്കുത്ത്-റെയില്‍വെ സ്റ്റേഷന്‍ റോഡ് വെട്ടിക്കീറി റിലയന്‍സ് കേബിള്‍ സ്ഥാപിക്കുന്നത് നാട്ടുകാര്‍ തടഞ്ഞതോടെയാണ് കള്ളക്കളി പുറത്തായത്. അനുമതിയില്ലാതെ റോഡില്‍ കിടങ്ങുകീറിയതിന് റിലയന്‍സിനെതിരെ കൗണ്‍സിലര്‍മാര്‍ പോലീസില്‍ പരാതി നല്‍കി. പോലീസിടപെട്ട് പ്രവൃത്തി തടഞ്ഞു. കൗണ്‍സില്‍യോഗത്തില്‍ സംഭവം വിവാദമായതോടെ തങ്ങള്‍ അറിയാതെ സെക്രട്ടറി സ്വന്തം നിലക്ക് തീരുമാനമെടുത്തെന്നാണ് ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥും വൈസ് ചെയര്‍മാന്‍ മുസ്‌ലിം ലീഗിലെ പി.വി.ഹംസയും നിലപാടെടുത്തത്. അനുമതിയില്ലാതെ കിടങ്ങുകീറിയതിന് റിലയന്‍സിനെതിരെ പോലീസില്‍ പരാതി നല്‍കാനും സെക്രട്ടറിക്കെതിരെ വകുപ്പുതല നടപടിക്കും അന്വേഷണത്തിലും കൗണ്‍സില്‍ യോഗം തീരുമാനിച്ചെങ്കിലും മൂന്നു ദിവസം കഴിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായില്ല. പോലീസില്‍ പരാതി നല്‍കാന്‍പോലും നഗരസഭാ അധികൃതര്‍ തയ്യാറായിട്ടില്ല. റിലയന്‍സ് കേബിള്‍ അനുമതിയില്‍ വന്‍കുംഭകോണമാണ് നടന്നതെന്നു പറഞ്ഞ് സിപിഐ നേതൃത്വം പരസ്യമായി രംഗത്തെത്തിയെങ്കിലും മുഖ്യപ്രതിപക്ഷമായ സിപിഎം നിശബ്ദതപാലിക്കുകയാണ്. കൗണ്‍സില്‍ യോഗത്തില്‍ കോണ്‍ഗ്രസിന്റെ ചെയര്‍പേഴ്‌സണെ പൂര്‍ണ്ണ വിശ്വാസമാണെന്ന നിലപാടാണ് സിപിഎം പ്രതിപക്ഷ നേതാവ് വേലുക്കുട്ടി സ്വീകരിച്ചത്. അതേസമയം നഗരസഭയില്‍ നടന്ന പകല്‍കൊള്ളക്കെതിരെ അഴിമിതി വിരുദ്ധനിലപാടുള്ള എല്ലാവരുമായി സഹകരിച്ച് പോരാട്ടം നടത്തുമെന്ന് കൗണ്‍സിലറും സിപിഐ ലോക്കല്‍ സെക്രട്ടറിയുമായ പി.എം.ബഷീര്‍ പറഞ്ഞു.

യുഡിഎഫിലെ പ്രമുഖയായ നേതാവിന്റെ മരുമകനും സിപിഎം മുന്‍ പഞ്ചായത്ത് അംഗത്തിന്റെ മകനുമായ വ്യക്തിയും ഒരു റിട്ട.എസ്‌ഐയും ചേര്‍ന്നാണ് കരാറിന് വേണ്ടി ചരടുവലി നടത്തിയതെന്നും ആരോപണമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

Local News

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

World

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

Kerala

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

India

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.